Breaking

Tuesday, May 26, 2020

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷ; ഒപ്പിനും പേന കൈമാറ്റത്തിനും വിലക്ക്

: ചൊവ്വാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾക്ക് കോവിഡ് കാലത്തെ നേരിടാനുള്ള നിലവാരമുള്ള സുരക്ഷ. വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തിൽ എത്തിക്കുന്നതുമുതൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് അയക്കുന്നതുവരെ ഒരുക്കുന്നത് കർശനസുരക്ഷ.എങ്ങനെയെത്താംവിദ്യാർഥികളെ എത്തിക്കാൻ സ്കൂൾ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സജ്ജം. സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരമാണ് ഇവ ഒരുക്കിയത്. സ്വകാര്യവാഹനങ്ങളും അനുവദിക്കും. വിദ്യാർഥികളുമായി പോകുന്ന വാഹനം തടയരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശമുണ്ട്. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പോലീസ് വാഹനത്തിൽതന്നെ പരീക്ഷയ്ക്ക് എത്തിക്കും. എപ്പോൾ എത്തണംഅരമണിക്കൂർമുമ്പ് കുട്ടികളെ സ്കൂളിലെത്തിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷ കഴിഞ്ഞാൽ മറ്റെങ്ങും ചുറ്റിത്തിരിയാതെ അവർ വീട്ടിലെത്തുന്നെന്ന് ഉറപ്പാക്കണം. കുട്ടികളുടെ കൂടെച്ചെല്ലുന്ന രക്ഷിതാക്കൾ മറ്റുള്ളവരിൽനിന്ന് ശാരീരിക അകലം പാലിക്കണംപരീക്ഷാ കേന്ദ്രത്തിൽശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റുക. ഇതിന് പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെയും നിയോഗിച്ചു. ഒരെണ്ണത്തിന് 7900 രൂപ വിലയുള്ള 5000 ഇൻഫ്രാറെഡ് തെർമോമീറ്ററാണ് കേന്ദ്രങ്ങളിലേക്ക് സജ്ജമാക്കിയത്. നാലുകോടിയോളം ചെലവുവരും. സാനിെറ്റെസർസാനിറ്റൈസർ ഹാളിന് പുറത്തുവെച്ചുതന്നെ കുട്ടികൾക്ക് നൽകി അണുനശീകരണം നടത്തണം. അതിന് അധികം ജീവനക്കാരും അധ്യാപകരും സജ്ജരായിരിക്കും. ഹാളിനുപുറത്ത് സോപ്പ്, സോപ്പുലായനിയുണ്ടാകും. വേണ്ടിവന്നാൽ ഇരിപ്പിടം അണുമുക്തമാക്കാൻ ബ്ലീച്ചിങ് ലായനി, ആരോഗ്യമാർഗനിർദേശം നൽകുന്ന ബോർഡ് എന്നിവയുണ്ടാകും.അധ്യാപകർക്ക് കൈയുറഅധ്യാപകർക്കും ജീവനക്കാർക്കും കൈയുറ. പരീക്ഷാപേപ്പർ അടക്കം ഒരു വസ്തുവും വെറുംകൈകൊണ്ട് തൊടാൻ പാടില്ല. ഉപയോഗിച്ച കൈയുറ ഉൗരിയിടുന്നതിന് പ്രത്യേകം പെട്ടി. ഇത് സംസ്കരിക്കാൻ സുരക്ഷയോടെ കൊണ്ടുപോകാനും സംവിധാനം.ഹാജർ ഷീറ്റ്കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ട. അധ്യാപകർ കുട്ടികളുെട ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തിയാൽ മതി. പേന, പെൻസിൽ കൈമാറ്റമില്ലഅവരവരുടെ ഉപകരണങ്ങൾ മാത്രമേ കുട്ടിക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ. േപന, പെൻസിൽ എന്നിവയൊന്നും കൈമാറാൻ പാടില്ലനിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക വഴിനിരീക്ഷണത്തിലുള്ളതോ നിരീക്ഷണത്തിൽ കുടുംബാംഗങ്ങൾ ഉള്ള വീട്ടിലെയോ വിദ്യാർഥികൾക്ക് പ്രത്യേക ഹാളാണ്. ഇവർക്ക് പ്രത്യേക വഴി അനുവദിക്കും. ഇവരുടെ ഉത്തരക്കടലാസ് പ്രത്യേകം പ്ലാസ്റ്റിക് കവറുകളിൽ കെട്ടി സീൽ ചെയ്യും. ഇത് മറ്റൊരു കവറിലാക്കി അതിൽ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തും. കുട്ടികൾ വീട്ടിലെത്തിയാൽവീട്ടിലെത്തിയാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കുളിക്കുക. കുട്ടികളെന്നനിലയിൽ വരാവുന്ന ചെറിയ അശ്രദ്ധയുടെ പേരിൽ അവരെ ഭയപ്പെടുത്തരുത്. അത്‌ തുടർന്നുള്ള പരീക്ഷകളിൽ അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3endxft
via IFTTT