Breaking

Sunday, May 31, 2020

1.5 ലക്ഷം പ്രതിരോധ ഗുളികകള്‍; കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും

കൊച്ചി: കോവിഡിനെതിരായ പോരാട്ടത്തിൽ കേരള സർക്കാരിന് പിന്തുണയുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. 200 മില്ലിഗ്രാമിന്റെ 1,50,000 ഹൈഡ്രോക്സിക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ കൂടി ക്ലബ്ബ് സർക്കാരിന് സംഭാവന ചെയ്തു. നേരത്തെ 1,00,000 ഗുളികൾ ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു. ഹൈദരാബാദിലെ ലോറസ് ലബോറട്ടറീസ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഗുളികകൾ കേരള സർക്കാരിനു കൈമാറിയിരിക്കുന്നത്. സംസ്ഥാനത്തെ 25,000-ത്തോളം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ഇത് സഹായകമാകും. ഈ പ്രതിസന്ധി ഘട്ടത്തിൽ സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന എല്ലാ മുൻനിര ജീവനക്കാരുടെയും ധൈര്യം തിരിച്ചറിയുന്നതിനും അവർക്ക് നന്ദി പ്രകടിപ്പിക്കുന്നതിനുമായി, ക്ലബ്ബിന്റെ ഡിജിറ്റൽ, സോഷ്യൽ മീഡിയ പേജുകൾ വഴി കെബിഎഫ്സി സല്യൂട്ട്അവർഹീറോസ് എന്ന പേരിൽ ഒരു ക്യാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുൻനിര പ്രവർത്തകരുടെ സംഭാവനകളെ മാനിക്കുന്നതിനും ആദരിക്കുന്നതിനുമായി അവരുടെ ജീവിത അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പ്രതിവാര കോളവും ആരംഭിച്ചു. ഇവർക്ക് നന്ദിയറിയിക്കാൻ ആരാധകരെ അനുവദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം ഫിൽട്ടറും ആരംഭിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ കെബിഎഫ്സി പ്ലാറ്റ്ഫോമുകളിലൂടെ ഇത് മൂന്ന് ദശലക്ഷം ആരാധകരിൽ എത്തിയെന്നത് ശ്രദ്ധേയമാണ്. ഇത്തരം ദുഷ്കരമായ സാഹചര്യങ്ങളിൽ സമൂഹത്തിനായി എല്ലാവരെയും ഒരുമിപ്പിക്കുന്നതിനായി വർത്തിക്കുക എന്നതിലാണ് ഒരു ഫുട്ബോൾ ക്ലബിന്റെ സ്പിരിറ്റ് നിലനിൽക്കുന്നത്. ഇതുപോലുള്ള സമയങ്ങളിൽ, കളിക്കാരുടെ ട്രാൻസ്ഫർ, കരാറുകളുടെ ദീർഘിപ്പിക്കൽ തുടങ്ങിയവയേക്കാൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനാണ് ക്ലബ് പ്രാധാന്യം നൽകുന്നത്. 1.5 ലക്ഷം പ്രതിരോധ ഗുളികകൾ സംഭാവന ചെയ്യുക വഴി കെ.ബി.എഫ്.സി, ഫുട്ബോളിന് പുറമെ, കേരളത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരള സമൂഹത്തിനോടുള്ള അഭേദ്യമായ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു - കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു. Content Highlights: Kerala Blasters FC donates 1.5 lakh hydroxychloroquine sulfate tablets


from mathrubhumi.latestnews.rssfeed https://ift.tt/3ckIiQQ
via IFTTT