Breaking

Wednesday, May 27, 2020

ലഡാക്കിനടുത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നു; റണ്‍വേയില്‍ യുദ്ധവിമാനങ്ങള്‍

ന്യൂഡൽഹി: സംഘർഷ സാഹചര്യം നിലനിൽക്കുന്ന ലഡാക്കിന് സമീപത്തുള്ള വ്യോമ താവളം ചൈന വികസിപ്പിക്കുന്നതായി റിപ്പോർട്ട്. മെയ് അഞ്ച്, ആറ് തിയതികളിലായി ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടിയ പാങ്കോങ് തടാകത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വ്യോമതാവളത്തിൽ വൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ കാണിക്കുന്നത്. എൻ.ഡി.ടിവിയാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റലിജൻസ് വിദഗ്ദ്ധരായ ഡിട്രെസ്ഫയിൽ നിന്നാണ് രണ്ടു സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിച്ചിരിക്കുന്നത്. ടിബറ്റിലെ എൻഗാരി ഗുൻസ വിമാനത്താവളത്തിന്റെ ചിത്രങ്ങളാണിത്. ഏപ്രിൽ ആറിനും മെയ് 21 നും എടുത്തതാണീ ചിത്രങ്ങൾ. ഈ വർഷത്തിൽ വൻ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഇറക്കുന്നതിനായി രണ്ടാം ടാക്സി ട്രാക്കും നിർമിച്ച്വരികയാണ്. Photo courtesy:detresfa വിമാനത്താവളത്തിലെ പ്രധാന റൺവേയുടെ ക്ലോസപ്പ് കാണിക്കുന്ന ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ചൈനീസ് വ്യോമസേനയുടെ നാല് യുദ്ധവിമാനങ്ങളും നിരയായി കിടക്കുന്നത് കാണാം. ജെ-11 അല്ലെങ്കിൽ ജെ-16 വിമാനങ്ങളാണ് ഇതെന്നാണ് സൂചന. റഷ്യൻ സുഖോയ്27 വിമാനങ്ങളുടെ വകഭേദമാണ് ജെ-11, ജെ-16 വിമാനങ്ങൾ. ഇവ ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള സുഖോയ്30 വിമാനങ്ങളുമായും പൊരുത്തപ്പെടുന്നവയാണ്. Photo courtesy:detresfa ലോകത്തിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള വ്യോമത്താവളങ്ങളിലൊന്നാണ് എൻഗാരി ഗുൻസ വ്യോമത്താവളം. ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ബിപിൻ റാവത്, മൂന്ന് സേനാവിഭാഗങ്ങളുടേയും മേധാവികൾ എന്നിവരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. Content Highlights:China Expands Airbase Near Ladakh-Fighter Jets On runway


from mathrubhumi.latestnews.rssfeed https://ift.tt/36xUSuN
via IFTTT