Breaking

Thursday, May 28, 2020

മോശം കാലാവസ്ഥ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള സ്‌പേസ് എക്‌സിന്റെ ആദ്യ ദൗത്യം മാറ്റിവെച്ചു

കാലിഫോർണിയ: സ്വകാര്യ അമേരിക്കൻ ബഹിരാകാശകമ്പനിയായ സ്പേസ് എക്സിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യബഹിരാകാശ ദൗത്യം മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ചു. വിക്ഷേപണത്തിന്റെ അവസാന സമയത്താണ്വിക്ഷേപണം മാറ്റിവെച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണ് സ്പേസ് എക്സിന്റെ ദൗത്യം നിശ്ചയിച്ചിരുന്നത്. ബഹിരാകാശ നിലയത്തിലേക്കുള്ള അംഗങ്ങൾ പേടകത്തിനുള്ളിൽ ഇരിക്കുകയും റോക്കറ്റിൽ ഇന്ധനം നിറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വിക്ഷേപണത്തിന് 20 മിനിറ്റിന് മുമ്പ് ദൗത്യം മാറ്റിവെക്കുകയായിരുന്നു. മിന്നൽ ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് വിക്ഷേപണം മാറ്റിവെക്കാൻ കാരണമെന്ന് സ്പേസ് എക്സ് കമ്പനിയുടെ വിക്ഷേപണ കാര്യങ്ങളുടെ ഡയറക്ടറായ മൈക് ടെയ്ലർ പറയുന്നു. നാസയിലെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെങ്കൻ, ഡൗഗ് ഹർലി എന്നിവരാണ് സ്പേസ് എക്സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് പോകേണ്ടിയിരുന്നത്. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരുന്നുവെങ്കിൽ അത് ചെയ്യുന്ന ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്പേസ് എക്സ് മാറുമായിരുന്നു. ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയ നീൽ ആസ്ട്രോങ്ങ് ഉൾപ്പെടുന്ന ബഹിരാകാശ സഞ്ചാരികൾ പോയ പേടകങ്ങൾവിക്ഷേപിച്ച കെന്നഡി സ്പേസ് സെന്ററിലെ 39 എ എന്ന വിക്ഷേപണത്തറയാണ് സ്പേസ് എക്സിന്റെ സുപ്രധാന ദൗത്യത്തിനുവേണ്ടി ഓരുക്കിയത്. ഫാൽക്കൺ 9 എന്ന ശക്തിയേറിയ റോക്കറ്റാണ് സ്പേസ് എക്സ് ഇതിനായി സജ്ജമാക്കിയത്. ചിത്രപരമായ മുഹൂർത്തം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുംഭാര്യ മെലാനിയ ട്രംപുംഎത്തിയിരുന്നു. 2002ലാണ് സ്പേസ് എക്സ് എന്ന ബഹിരാകാശ കമ്പനി എലോൺ മസ്ക് എന്ന കോടീശ്വരൻ ആരംഭിക്കുന്നത്. സ്ഥാപിതമായി രണ്ട് പതിറ്റാണ്ട് പിന്നിടുന്നതിന് മുമ്പുതന്നെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാൻ പ്രാപ്തിയുള്ള ലോകത്തിലെ ആദ്യ സ്വകാര്യ കമ്പനിയായി ഇത് മാറുകയും ചെയ്തു. ഈ മേഖലയിൽ നിക്ഷേപമിറക്കിയിട്ടുള്ള മറ്റ് വമ്പന്മാരെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ് എലോൺ മസ്ക്. സ്വന്തമായി റോക്കറ്റുകളും മറ്റും നിർമിക്കുന്ന ചിലവും മറ്റും കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ചിലവിൽ സാധാരണ ഗതിയിലുള്ള ബഹിരാകാശ ദൗത്യങ്ങൾക്ക് സ്വകാര്യ കമ്പനികളെ ഉപയോഗിക്കാമെന്നതാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ വിലയിരുത്തൽ. Content highlights:SpaceX Crewed Mission Postponed Due To Bad Weather Just Before Launch


from mathrubhumi.latestnews.rssfeed https://ift.tt/2XFPz8y
via IFTTT