Breaking

Sunday, May 31, 2020

'മാരി നാഗാലാന്‍ഡിന്റെ ഔദ്യോഗിക ബിസ്‌ക്കറ്റ്' അധികൃതരെ പരിഹസിച്ച് പ്രതിഷേധം

കൊഹിമ: മാരി ബിസ്ക്കറ്റിനെ ഔദ്യോഗിക ബിസ്ക്കറ്റാക്കി പരിഹസിച്ച് ജനങ്ങളുടെ പ്രതിഷേധം. നാഗാലാൻഡിലാണ് സംഭവം നടന്നത്. ക്വാറന്റീനിൽ കഴിഞ്ഞവർക്ക് മാരി ബിസ്ക്കറ്റ് മാത്രമാണ് നൽകിയതെന്ന് ആരോപിച്ചാണ് മാരിയെ നാഗാലാൻഡിന്റെ ഔദ്യോഗിക ബിസ്ക്കറ്റാക്കി ചിലർ പ്രതിഷേധിച്ചത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 169 പേരെ കൊഹിമയിൽ നിന്നും നിർബന്ധിത ക്വാറന്റൈന് ശേഷം തൂസാങിലേക്ക് പറഞ്ഞയച്ചിരുന്നു. 12 മണിക്കൂറിലേറെ നീണ്ട യാത്രയിൽ ഇവർക്ക് മാരി ബിസ്ക്കറ്റും വെള്ളവും മാത്രമാണ് അധികൃതർ നൽകിയത്. ഇതിനുപിന്നാലെയാണ് സോഷ്യൽ മീഡിയയിലാണ് മാരി ബിസ്ക്കറ്റ് തമാശകൾ പ്രചരിച്ചുതുടങ്ങിയത്. ജനങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകാൻ കഴിയാത്ത അധികൃതർക്കെതിരെ പ്രതിഷേധമുയർന്നു. മുഖ്യമന്ത്രിക്കെതിരേയും മറ്റ് നേതാക്കൾക്കെതിരേയും പ്രചരണം ശക്തമായി. ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മാരി ബിസ്ക്കറ്റ് തമാശകളും വിമർശനങ്ങളും പ്രചരിച്ചു. ഇതിനിടെ നാഗാലാൻഡ് പബ്ലിക് സർവീസ് കമ്മീഷന്റേതെന്ന് പറയപ്പെടുന്ന ചോദ്യപേപ്പറിന്റെ ലീക്കായ ഭാഗവും സോഷ്യൽ മീഡിയയിലെത്തി. നാഗാലാൻഡിന്റെ സംസ്ഥാന ബിസ്ക്കറ്റ് ഏതെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ഓപ്ഷനുകളിൽ ഒന്ന് മാരി ബിസ്ക്കറ്റ് ആയിരുന്നു. ഇതിനിടെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി തൂസാങ്ങിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ ചില പ്രദേശവാസികൾ പ്രതിഷേധപ്രകടനം നടത്തി. മാരി ബിസ്ക്കറ്റും വെള്ളവും തന്ന് ഞങ്ങളെ സന്തോഷിപ്പിക്കല്ലേ എന്നെഴുതിയ ബാനറുകളും പിടിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുടെ കോവിഡ് പരിശോധനഫലം ലഭിക്കുന്നതിന് മുൻപാണ് ക്വാറന്റൈനിൽ നിന്നും ഇവരെ പറഞ്ഞയച്ചതെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടാണ് ഇവർ യാത്ര ചെയ്തതെന്നും വിമർശനമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3erKzLI
via IFTTT