Breaking

Thursday, May 28, 2020

രണ്ട് ലക്ഷം പിന്നിട്ട് ഗള്‍ഫിലെ കൊവിഡ് 19 രോഗികളുടെ എണ്ണം

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ കൊവിഡ്-19 രോഗികളുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.മരണ സംഖ്യ 900 പിന്നിട്ടു. സൗദി അറേബ്യയിലാണ് രോഗബാധിതരേറെയും. അവിടെ 80,000 ലേക്കടുക്കുകയാണ് കൊറോണ രോഗികളുടെ എണ്ണം. മരണ സംഖ്യ 425. ഖത്തറിൽ അരലക്ഷത്തിനടുത്താണ് കൊവിഡ് 19 രോഗികൾ. മരണ സംഖ്യ 30. 32,000ഓളം രോഗികളുള്ള യുഎഇയാണ് സൗദി അറേബ്യ കഴിഞ്ഞാൽ ഗൾഫിൽ ഏറ്റവുമധികം കൊറോണ മരണം നടന്ന രാജ്യം. 255 പേർക്കാണ് കൊറോണ വൈറസിൽ ഇതിനകം ജീവൻ നഷ്ടമായത്. 175 പേർക്ക് ജീവൻ നഷ്ടമായ കുവൈറ്റിൽ 23,000ലധികം കൊറോണ രോഗികളുണ്ട്. ബഹ്റൈനിൽ പതിനായരത്തിനടുത്തും, ഒമാനിൽ എണ്ണായിരത്തിന് മുകളിലുമാണ് രോഗികളുടെ എണ്ണം. ബഹ്റൈനിൽ 15 പേരും, ഒമാനിൽ 38 പേരും വൈറസ് ബാധയിൽ ഇതിനകം മരിച്ചു. Content highlight: Number of COVID-19 patients reaches 2 lakhs in Gulf


from mathrubhumi.latestnews.rssfeed https://ift.tt/3gxrsBB
via IFTTT