ചെന്നൈ: ആഭ്യന്തരവിമാന സർവീസ് പുനരാരംഭിച്ച ആദ്യം ദിവസം തന്നെ ഇൻഡിഗോ വിമാനത്തിൽ കയറിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ-കോയമ്പത്തൂർ വിമാനത്തിലാണ് രോഗബാധിതനായ ആൾ യാത്ര ചെയ്തത്. ഇതോടെ മറ്റു യാത്രക്കാരേയും കൊറോണ പരിശോധനക്ക് വിധേയരാക്കി. 93 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. ഫെയ്സ് മാസ്ക്, ഷീൽഡ്, കയ്യുറകൾ എന്നിവയുൾപ്പടെ ധരിച്ചാണ് രോഗബാധിതനായ ആൾ വിമാനത്തിലിരുന്നത്. സമീപത്ത് മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വ്യാപനം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇൻഡിഗോ അറിയിച്ചു. അതേ സമയം വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് 25-ന് വൈകുന്നേരം 6ഇ 381 വിമാനത്തിൽ ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് വന്ന യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതെന്നും ഇൻഡിഗോ അറിയിച്ചു. ആഭ്യന്തര വിമാനസർവീസ് തിങ്കളാഴ്ച ആരംഭിച്ചതിന് ശേഷം യാത്രക്കാരന് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യ സംഭവമാണ്. Content Highlights:Passenger on Chennai-Coimbatore IndiGo Flight Tests Positive For corona,Crew Members Grounded for 14
from mathrubhumi.latestnews.rssfeed https://ift.tt/3ekYKSI
via
IFTTT