Breaking

Saturday, May 30, 2020

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈബ്രാഞ്ച് മേധാവിയാണ് കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടത്. കൃത്യം ചെയ്തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ അക്രമിക്കാൻ തുനിഞ്ഞപ്പോൾ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തതും. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റി പറയുകയും ചെയ്തു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും പരാതികൾ അടിസ്ഥാനമാക്കി ഒരു പുനരന്വേഷണം നടത്താനാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2XfQ9uQ
via IFTTT