Breaking

Thursday, May 28, 2020

കോവിഡിന് പഞ്ചഗവ്യം പരീക്ഷിക്കാൻ ഗുജറാത്ത്

അഹമ്മദാബാദ്: കോവിഡ് രോഗത്തിന് പഞ്ചഗവ്യം ഔഷധമാണോയെന്നു പരീക്ഷിക്കാൻ ഗുജറാത്ത് ഒരുങ്ങുന്നു. രാജ്‌കോട്ട് സിവിൽ ആശുപത്രിയിലാണ് പതിനഞ്ച് ദിവസത്തെ പരീക്ഷണം.പശുവിന്റെ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേർന്ന പഞ്ചഗവ്യത്തിൽ നിന്നുണ്ടാക്കുന്ന പൊടി പാലിലോ വെള്ളത്തിലോ കലർത്തി രോഗികൾക്ക് ദിവസവും നൽകും. ഇവരുടെ ആരോഗ്യനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുമെന്ന് ഗുജറാത്ത് ആയുർവേദ സർവകലാശാലയുടെ മുൻ പ്രിൻസിപ്പൽ ഡോ. ഹിതേഷ് ജനി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2TLMbIf
via IFTTT