Breaking

Thursday, May 28, 2020

പനിയുണ്ടെങ്കിൽ ആപ്പിലാകും; മദ്യം കിട്ടില്ല

തിരുവനന്തപുരം: പനിയുള്ളവർക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകളിൽനിന്ന്‌ മദ്യം ലഭിക്കില്ല. മദ്യവിൽപ്പന കേന്ദ്രങ്ങളിലെല്ലാം തെർമൽ സ്‌കാനറുകൾ ഉണ്ടാകും. പരിശോധിച്ചശേഷമേ മദ്യം വാങ്ങാനെത്തുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ മടക്കി അയയ്ക്കും. ജീവനക്കാരുടെ ശരീരോഷ്മാവും ദിവസം രണ്ടുതവണ പരിശോധിക്കും. മുഖാവരണം, കൈയുറകൾ എന്നിവ നിർബന്ധമാണ്. കൈകഴുകാൻ വെള്ളവും സോപ്പും ഉണ്ടാകും. സാനിറ്റൈസർ നൽകുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞുഎസ്.എം.എസ്. ബുക്കിങ് ഇങ്ങനെമെസേജ് അയയ്‌ക്കേണ്ട നമ്പർ 89433 89433 സാധാരണ ഫോണുകൾ ഉള്ളവർക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കൺ എടുക്കാം. മദ്യത്തിനും ബിയറിനും പ്രത്യേക ബുക്കിങ് കോഡുകളാണ്. വിദേശമദ്യം വാങ്ങണമെങ്കിൽ BL എന്ന് ഇംഗ്ലീഷിൽ ടൈപ്പുചെയ്ത് ഒരു സ്‌പേസ് വീതം അകലംനൽകി പിൻകോഡ്, പേര് എന്നിവ രേഖപ്പെടുത്തി എസ്.എം.എസ്. അയയ്ക്കണം.ബിയർ, വൈൻ എന്നിവ വാങ്ങുന്നതിന് BW എന്ന കോഡാണ് ആദ്യം നൽകേണ്ടത്. ഇതിനുശേഷം ഒരു സ്‌പേസിട്ട് പിൻകോഡും പേരും ടൈപ്പ് ചെയ്യണം. എസ്.എം.എസ്. അയച്ചുകഴിഞ്ഞാലുടൻ ബുക്കിങ് ഉറപ്പുവരുത്തി മെസേജ് ലഭിക്കും. അതിൽ പറയുന്ന സമയത്ത് കടയിലെത്തി മദ്യം വാങ്ങണം. മദ്യം വാങ്ങാൻ സമയം തെറ്റിക്കരുത്മദ്യം വാങ്ങാൻ ഇനി കൃത്യസമയം പാലിക്കണം. ടോക്കണിൽ നൽകിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകിവരുന്നവർക്ക് മദ്യം ലഭിക്കില്ല. അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാൻ കഴിയൂ. ടോക്കൺ ഇല്ലാത്തവർക്ക് മദ്യം നൽകില്ല.ഒന്നിലധികം ഫോൺ നമ്പറുകൾക്യൂ മാത്രമാണ് ഓൺലൈനാക്കിയിട്ടുള്ളത്. ഒരാൾക്ക് ഒന്നിൽക്കൂടുതൽ മൊബൈൽഫോണുകൾ ഉണ്ടെങ്കിൽ അതിൽനിന്നെല്ലാം ബുക്ക് ചെയ്യാനാകും. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴും എസ്.എം.എസ്. അയയ്ക്കുമ്പോഴും ഉപഭോക്താവിന്റെ നമ്പർ ക്യൂ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. ഒരിക്കൽ ടോക്കൺ നൽകിയാൽ നാലുദിവസം കഴിഞ്ഞേ അതേ നമ്പറിന് അവസരം കിട്ടൂ. ആപ് ഉപയോഗിക്കേണ്ടവിധംഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽനിന്നും BevQ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഉപഭോക്താവിന്റെ പേര്, മൊബൈൽ നമ്പർ, ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിൻകോഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേർഡ് നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. ഷോപ്പുകളിൽ അനുവദനീയമായ സമയം അറിയാനാകും. ഇതനുസരിച്ച് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ചാൽ ക്യൂ.ആർ. കോഡ്, ടോക്കൺ നമ്പർ, ഔട്ട്‌ലെറ്റിന്റെ വിവരങ്ങൾ, സമയക്രമം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോൾ ബുക്കിങ്ങിനുപയോഗിച്ച മൊബൈൽ ഹാജരാക്കണം. ആപ്പിൽ ലഭിച്ചിട്ടുള്ള ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള സംവിധാനം മദ്യവിൽപ്പന കേന്ദ്രങ്ങളിലുണ്ട്.തിരിച്ചറിയൽ കാർഡ് നിർബന്ധംമദ്യം വാങ്ങാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതണം. വോട്ടേഴ്‌സ് ഐ.ഡി., ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവയാണ് അംഗീകൃത രേഖകൾ. രണ്ടുമിനിറ്റിൽ 20,000 പേർബെവ്ക്യൂ ആപ് പ്ലേസ്റ്റോറിൽ രണ്ടുമിനിറ്റ് ട്രയൽ റൺ നടത്തിയപ്പോൾ ഡൗൺലോഡ് ചെയ്തത് 20,000 പേർ. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ട്രയൽ റൺ. പരീക്ഷണം വിജയമെന്ന് കമ്പനി അവകാശപ്പെട്ടു. ഇതിനുശേഷമാണ് മന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രത്യേക ബിൽ നിർബന്ധംബാറുകളിലും ബിയർവൈൻ പാർലറുകളിലും മദ്യവും ബിയറും വിൽക്കുന്നതിന് പ്രത്യേക ബിൽ നൽകണമെന്ന് എക്‌സൈസ് കമ്മിഷണർ ഉത്തരവിറക്കി. സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കണം.


from mathrubhumi.latestnews.rssfeed https://ift.tt/2ZHYo4s
via IFTTT