Breaking

Tuesday, May 19, 2020

രണ്ട് പേര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്: പിന്നാലെ പുള്ളിപ്പുലിയെ 'തുരുത്തി' തെരുവുനായ്ക്കളും

ഹൈദരബാദ്:നാട്ടിലിറങ്ങിയ പുള്ളിപ്പുലിയുടെ പിടിയിൽ നിന്ന് രണ്ട് പേർ അത്ഭുതകരമായി രക്ഷപെടുന്നതിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പുള്ളിപ്പുലിയെ കണ്ട് രണ്ടു പേർ ഭയന്നോടുന്നതാണ് വീഡിയോയിൽ ആദ്യം. അതിലൊരാൾ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയിൽ ഓടിക്കയറി. രണ്ടാമത്തെയാൾ ലോറിയിൽ കയറുമ്പോൾ പുള്ളിപ്പുലി അയാളുടെ കാലിൽ പിടികൂടി. വലിച്ച് താഴെയിടാൻ നോക്കുന്നതിനിടെ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ അയാൾ ശക്തിയിൽ കാൽ കുടഞ്ഞു. പുള്ളിപ്പുലിയുടെ പിടി വിടുകയും അയാൾ ലോറിയിൽ കയറുകയും ചെയ്തു. പിന്നെയാണ് സിനിമയിലൊക്കെ കാണുന്നതു പോലെയുള്ള രംഗം. ഒരു കൂട്ടം നായകളുടെ മാസ് എൻട്രിയാണ് തുടർന്ന്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. രക്ഷപെടാനായി മതിൽചാടിക്കടക്കാൻ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽപുലി ലോറിക്കടിയിലേക്ക് നടന്ന് മറയുന്നതാണ് പിന്നീട് ദൃശ്യത്തിൽ. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്. കുറച്ചു നിമിഷത്തേക്ക് ശ്വാസം നിലച്ചു പോവും ഈ വീഡിയോ കാണുമ്പോൾ. #NDTVBeeps | Leopard attacks man in Hyderabad pic.twitter.com/Lv0ddxXACH — NDTV (@ndtv) May 18, 2020


from mathrubhumi.latestnews.rssfeed https://ift.tt/2Xa3hQT
via IFTTT