ദുബായ്: പന്ത് തിളക്കാൻ ഉമിനീർ ഉപയോഗിക്കുന്ന നടപടി വിലക്കണമെന്ന് ഐ.സി.സിയോട് മുൻ ഇന്ത്യൻതാരം അനിൽ കുംബ്ലെ അധ്യക്ഷനായ ക്രിക്കറ്റ് കമ്മിറ്റി. കളിയുടെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്ന ഐ.സി.സി കമ്മിറ്റി കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ നൽകിയ ശുപാർശകളുടെ ഭാഗമാണിത്. ഇതേസമയം രോഗം പകരാൻ കാരണമല്ലാത്തതിനാൽ വിയർപ്പിന്റെ ഉപയോഗം തുടരാമെന്നും സമിതിയുടെ ശുപാർശയിൽ പറയുന്നു. സമിതിയുടെ ശുപാർശകൾ ജൂണിൽ ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സമർപ്പിക്കും. ഉമിനീർ വഴി കൊറോണ വൈറസ് പകരാൻ സാധ്യത കൂടുതലാണെന്ന ഐ.സി.സി മെഡിക്കൽ ഉപദേശക സമിതി അധ്യക്ഷൻ ഡോ. പീറ്റർ ഹാർകോർട്ടിന്റെ വാദം കേട്ട ക്രിക്കറ്റ് കമ്മിറ്റി ഉമിനീരിന്റെ ഉപയോഗം വിലക്കണമെന്ന് ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു. അതേസമയം വിയർപ്പിലൂടെ വൈറസ് പകരാൻ സാധ്യതയില്ലെന്ന മെഡിക്കൽ ഉപദേശവും കമ്മിറ്റി വിലയിരുത്തി. പന്ത് മിനുസപ്പെടുത്തുന്നതിന് വിയർപ്പ് ഉപയോഗിക്കുന്നത് നിരോധിക്കേണ്ട ആവശ്യമില്ല, അതേസമയം കളിക്കളത്തിലും പരിസരത്തും മെച്ചപ്പെട്ട ശുചിത്വ നടപടികൾ കൈക്കൊള്ളണമെന്നും സമിതി ശുപാർശ ചെയ്യുന്നു. Content Highlights: players be banned from using their saliva Anil Kumble led Cricket Committee
from mathrubhumi.latestnews.rssfeed https://ift.tt/2yeCdaR
via
IFTTT