Breaking

Tuesday, May 19, 2020

കേന്ദ്രത്തിന്റെ പാക്കേജ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നതുപോലെയെന്ന് ചന്ദ്രശേഖര റാവു

ഹൈദരാബാദ്: കഴുത്തിൽ കത്തിവെച്ച് സംസ്ഥാന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്നതുപോലെയാണ് കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം നടത്തിയത്. ഇത് ഫെഡറലിസമല്ല. പ്രധാനമന്ത്രി പരാമർശിച്ച സഹകരണ ഫെഡറലിസം വ്യാജമാണ്, പ്രഹസനമാണ്,കെസിആർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞങ്ങളുംഭരണകൂടത്തെ നയിക്കുന്നവരാണ്, സംസ്ഥാനങ്ങളെന്നാൽ കേന്ദ്രത്തിന് കീഴിലുള്ളവരല്ലെന്നും കേന്ദ്രത്തേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങളും ചുമതലകളും സംസ്ഥാന സർക്കാരുകൾക്കുണ്ടെന്നും ഇതൊരു വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടമെടുപ്പ് പരിധി ഉയർത്തിക്കിട്ടാൻ സംസ്ഥാനങ്ങളുടെ മേൽ ചുമത്തിയ വ്യവസ്ഥകളെയും അദ്ദേഹം പരിഹസിച്ചു. കൊറോണ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു രാജ്യം ഒരു റേഷൻ കാർഡ് ഉൾപ്പെടെയുള്ളനിരവധി പരിഷ്കരണങ്ങൾ സംസ്ഥാനം ഇതിനകം നടപ്പിലാക്കി കഴിഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു. അവർ ഞങ്ങളുടെ കഴുത്തിൽ ഒരു കത്തി പിടിച്ച് നിങ്ങൾ ഇത് ചെയ്താൽ നിങ്ങൾക്ക് 2,000 കോടി രൂപ ദാനമായി നൽകുമെന്ന്പറയുന്നു. ഞങ്ങൾ മുനിസിപ്പൽ നികുതി വർദ്ധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് ആ 2,000 കോടി രൂപ ആവശ്യമില്ല, കെസിആർ പറഞ്ഞു. താൻ പരിഷ്കാരങ്ങൾക്ക് എതിരല്ലെന്നും കേന്ദ്രം ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ പരിഷ്കാരങ്ങൾ തങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻകേന്ദ്രം സ്വീകരിച്ച രീതികൾ തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പാക്കേജിന്റെ ഭാഗമായിസംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കേന്ദ്രം വർധിപ്പിച്ചിരുന്നു. എന്നാൽ കടമെടുപ്പ് പരിധി വർധിപ്പിച്ച് കിട്ടാനായി നഗരഭരണ സ്ഥാപനങ്ങൾ നികുതി പിരിവ് വർധിപ്പിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇതാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. Content Highlights:"This is not federalism. The cooperative federalism mentioned by the Prime Minister is bogus, a farce," KCR said at a news conference.


from mathrubhumi.latestnews.rssfeed https://ift.tt/2zR9QzI
via IFTTT