Breaking

Tuesday, May 19, 2020

ലോക്ക്ഡൗണിനിടയില്‍ മധ്യപ്രദേശില്‍ ആത്മീയനേതാവിന്റെ സംസ്‌കാരചടങ്ങില്‍ ആയിരങ്ങള്‍

ഭോപ്പാൽ: ലോക്ക്ഡൗണിനിടയിൽ മധ്യപ്രദേശിൽആത്മീയ നേതാവിന്റെ ശവസംസ്കാര ചടങ്ങിൽആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. മധ്യപ്രദേശിലെ കത്നിയിലാണ് സംഭവം. കോൺഗ്രസ്, ബിജെപി നേതാക്കൾ, അഷുതോഷ് റാണയടക്കമുള്ള സിനിമാതാരങ്ങൾഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ല എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ദദാജി എന്നറിയപ്പെടുന്ന ദേവ് പ്രഭാകർ ശാസ്ത്രി ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് മരിച്ചത്. ഡൽഹിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് റാണയും മുൻ മന്ത്രി സഞ്ജയ് പതക്കും ചേർന്ന്മധ്യപ്രദേശിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ആയിരക്കണക്കിന് ആളുകൾ തെരുവിലൂടെ നടന്നു നീങ്ങുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡോയിൽ കാണാം. എന്നാൽ ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. അവിടെ നിയമ ലംഘനങ്ങൾ ഉണ്ടായില്ലെന്നും സാമൂഹിക അകലം പാലിക്കപ്പെട്ടെന്നും കത്നി ജില്ലാ കളക്ടർ പറഞ്ഞു. Thousands gathered in Katni during the last rites of noted spiritual leader Daddaji, including politicians from congress-BJP, violating #SocialDistancing norms @ndtv@SreenivasanJain @ndtvindia #Lockdown4 #lockdown4guidelines #COVID19 #MigrantWorkers @INCIndia @BJP4India pic.twitter.com/ihro2RRN7a — Anurag Dwary (@Anurag_Dwary) May 18, 2020 Content Highlights: Thousands Attend Madhya Pradesh Spiritual Leaders Funeral Amid Lockdown


from mathrubhumi.latestnews.rssfeed https://ift.tt/3cLm1N5
via IFTTT