Breaking

Tuesday, May 19, 2020

കോവിഡിൽ ലോകമാകമാനം രോഗവിമുക്തി നേടിയവർ 19 ലക്ഷം കടന്നു

വാഷിങ്ടൺ/ ലണ്ടൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125 ആയി. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ 1003 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 735 പേർ. ബ്രസീലിൽ കഴിഞ്ഞ ദിവസം 14000ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. യുകെയിൽ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാൻസിലും ഇന്ത്യയിലും 131 വീതം മരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായി. 22000 ത്തിലധികം പുതിയ രോഗികളുമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സിൽ 15.50 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981. യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയിൽ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്പെയിൻ -2.78 ലക്ഷം, യുകെ- 2.46 ലക്ഷം, ബ്രസീൽ- 2.55 ലക്ഷം ഇറ്റലി -2.26 ലക്ഷം, ഫ്രാൻസ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്-2631. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 15.50 ലക്ഷം 91,981 റഷ്യ 2.90 ലക്ഷം 2722 സ്പെയിൻ 2.78ലക്ഷം 27,709 യുകെ 2.46ലക്ഷം 34,796 ബ്രസീൽ 2.55ലക്ഷം 16,853 ഇറ്റലി 2.26ലക്ഷം 32,007 ഫ്രാൻസ് 1.80ലക്ഷം 28,239 ജർമ്മനി 1.77ലക്ഷം 8123 തുർക്കി 1.50 ലക്ഷം 4,171 ഇറാൻ 1.22ലക്ഷം 7,057 ഇന്ത്യ 100,328 3,156 പെറു 94,933 2,789 ചൈന 82,954 4,634 content highlights: Covid World updates recovery cases crosses 19 lakhs


from mathrubhumi.latestnews.rssfeed https://ift.tt/2z9dOE1
via IFTTT