Breaking

Tuesday, May 19, 2020

അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ആറ് പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

എറണാകുളം: തിങ്കളാഴ്ചപ്രവാസികളുമായി നെടുമ്പാശ്ശേരിയിലും കരിപ്പൂരിലുമെത്തിയ വിമാനങ്ങളിലെ ഏഴ് പേർക്ക് കോവിഡ് ലക്ഷണം. ഇതേത്തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് കോവിഡ് ലക്ഷണങ്ങൾകണ്ടത്. ഇന്നലെ രാത്രി 175 യാത്രക്കാരാണ്അബുദാബിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതിൽ ആറ് പേർക്കാണ് കോവിഡ് ലക്ഷണം കണ്ടത്. നാല് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് രോഗലക്ഷണം കാണിച്ചത്. വിമാനത്താവളത്തിൽ വെച്ച് നടന്ന പരിശോധനയിൽഉയർന്ന ശരീരോഷ്മാവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 29 കാരിയായ ഗർഭിണിക്കാണ്. ജില്ലയിൽ നിലവിൽ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. content highlights:Covid 19 Symptoms for Pravasi returnees from Abudhabi to Nedumbasseri


from mathrubhumi.latestnews.rssfeed https://ift.tt/2yhOQlu
via IFTTT