Breaking

Thursday, May 7, 2020

വൈറസ് ശൃംഖല തകര്‍ക്കാന്‍ ഇന്ത്യയുടെ പ്ലാന്‍ ബി ഹേര്‍ഡ് ഇമ്മ്യൂണിറ്റിയോ?

ലോകത്തെ പിടിച്ചുലക്കിയ കോവിഡ് മഹാമാരിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യയും. വൈറസിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. എന്നാൽ ഇതിന് എത്രകാലം വേണ്ടിവരുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. ഫലപ്രദമായ തന്ത്രങ്ങളിലൂടെ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് രാജ്യം ഇത്തരമൊരു സാഹചര്യത്തിൽഇന്ത്യ ഹേർഡ് ഇമ്മ്യൂണിറ്റി (സഞ്ചിത പ്രതിരോധം) എന്ന പ്ലാൻ ബി നടപ്പാലാക്കിയേക്കുമെന്നും ചർച്ചകൾ ഉയരുന്നത്. പ്രതിരോധ മരുന്നിലൂടേയോ രോഗമുക്തിയിലൂടേയോ ജനസംഖ്യയുടെ 60-70% ആളുകൾരോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാൽ അണുബാധയുടെ ശൃംഖല തകരും. രോഗ പ്രതിരോധശേഷിയുള്ള ആളുകളുടെ എണ്ണം കൂടുമ്പോൾ രോഗാണുവും രോഗം പിടിപെടാൻ സാധ്യതയുള്ള ആളുകളും തമ്മിലുള്ള സമ്പർക്കം കുറയും. കൂടുതൽ ആളുകൾ ഇത്തരത്തിലൂടെ പ്രതിരോധശക്തി നേടുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ ചെയിൻ മുറിയുന്നു. സമൂഹമൊട്ടാകെ രോഗാണുവിനോട് പ്രതിരോധം നേടുന്നു, രോഗപ്രതിരോധ ശേഷി കുറഞ്ഞവരും സംരക്ഷിക്കപ്പെടുന്നു.- ഇതാണ് സാമൂഹിക പ്രതിരോധം കൊണ്ട് ഉദ്ദേശിക്കുന്നത്. കൊറോണ വ്യാപനം ഏറെക്കാലം നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഒന്നാണ്. പക്ഷെ അതിനൊപ്പം തന്നെ കർശനനിയന്ത്രങ്ങളോടെ ലോക്ക്ഡൗൺ തുടരാനും സാധിക്കില്ല. ഇത്തരം സാഹചര്യത്തിൽ ഹേർഡ് ഇമ്മ്യൂണിറ്റിയിലൂടെ രോഗത്തെ മറികടക്കുന്നതവും ഉചിതമെന്നാണ് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ കോവിഡിനെതിരെ ദീർഘകാലാടിസ്ഥാനത്തിൽ ഹേർഡ് ഇമ്മ്യൂണിറ്റിയാണ് പരിഹാരം എന്ന തരത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ ഈ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കാത്ത സ്ഥിതി തുടർന്നാൽ കാലങ്ങൾ കഴിയുമ്പോൾഹേർഡ് ഇമ്മ്യുണിറ്റി വികസിച്ചുവരുന്നതിൽ ആശ്ചര്യപ്പെടേണ്ടതുമില്ല. രാജ്യത്ത് 43% ജില്ലകൾ ഗ്രീൻ സോണിലാണുള്ളത്. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ ഇവിടെ കാര്യങ്ങൾ സാധാരണനിലയിൽ നടക്കുന്നു. ജനങ്ങൾ പുറത്തിറങ്ങുന്നു, ഇടപഴകുന്നു. ഇതുപോലെ എല്ലാ സോണുകളിലും ആളുകൾ പുറത്തിറങ്ങിയാൽ ജനങ്ങൾ ഹേർഡ് ഇമ്മ്യൂണി നേടുന്നുണ്ടോ എന്നതിനെക്കുറിച്ച് സൂചനകൾ ലഭിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മറുഭാഗത്ത് കോവിഡിന്റെ കാര്യത്തിൽ ഹേർഡ് ഇമ്മ്യൂണിറ്റി പ്രാവർത്തികമാവില്ലെന്ന ചർച്ചകളും വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. Content Highlights:Herd Immunity: Can Indias Plan B get success against coronavirus?


from mathrubhumi.latestnews.rssfeed https://ift.tt/3cb3tWx
via IFTTT