Breaking

Thursday, May 7, 2020

മദ്യം വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി സൊമാറ്റോ, ശുപാർശ സമർപ്പിച്ചു

ന്യൂഡൽഹി:ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ലോക്കഡൗൺ കാലത്തെ മദ്യത്തിന്റെ ഉയർന്ന ആവശ്യവും നിയന്ത്രണങ്ങളുംപരിഗണിച്ചാണ്സൊമാറ്റോ ഇത്തരമൊരുദ്യമത്തിന് മുതിരുന്നത്. ആദ്യഘട്ടമായി ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ് സൊമാറ്റോ. ലോക്ക്ഡൗൺ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാൽ പലചരക്ക് വിതരണവും ചിലയിടങ്ങളിൽ സൊമാറ്റോ തുടങ്ങിയിരുന്നു. മാർച്ച് 25 ന് രാജ്യവ്യാപകമായി അടച്ച മദ്യവിൽപ്പനശാലകൾ ഈ ആഴ്ചയാണ് വീണ്ടും തുറക്കാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചത്. ചിലയിടങ്ങളിലെ മദ്യ ഷാപ്പുകൾക്ക് പുറത്ത് നീണ്ട വരികൾ ഉണ്ടായിരുന്നു. ഇതുമൂലംസാമൂഹിക അകലം പാലിക്കുന്ന ചട്ടങ്ങൾ നടപ്പിലാക്കാൻ കഴിയാതെയുള്ള ക്രമസമാധാന പ്രശ്നങ്ങളുംഉയർന്നിരുന്നു. വലിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ന്യൂഡൽഹി അധികൃതർ ചില്ലറ മദ്യ വിൽപനയ്ക്ക്70 ശതമാനം പ്രത്യേക സ്പെഷ്യൽ കൊറോണ ഫീസ് ഏർപ്പെടുത്തിയിരുന്നു. മുംബൈയിലാവട്ടെ ക്യൂ നിയന്ത്രണാതീതമായതോടെ തുറന്ന മദ്യവിൽപ്പനശാലകൾ വീണ്ടും അടച്ചു. ഇന്ത്യയിൽ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവിൽ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേർന്ന് മാറ്റം വരുത്താൻ ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI) ശ്രമം നടത്തുന്നുണ്ട്. ഹോം ഡെലിവറിയിലൂടെഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്ത ISWAI ന് എഴുതിയ ശുപാർശയിൽ വ്യക്തമാക്കി. ഏപ്രിൽ മദ്യത്തോടെയാണ് ശുപാർശ ISWAIക്ക് സമർപ്പിച്ചത്. മദ്യ വിൽപന നിലച്ചതോടെ വരുമാനം മുട്ടിയ സംസ്ഥാനങ്ങൾ മദ്യ വിതരണത്തിന് അനുവദിക്കണമെന്ന് ISWAI എക്സിക്യുട്ടീവ് ചെയർമാൻ അമ്രിത് കിരൺ സിങ്ങ് പറഞ്ഞു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക്റീട്ടെയിൽ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. content highlights:Zomato Targets Liquor Delivery at home


from mathrubhumi.latestnews.rssfeed https://ift.tt/3dlpVME
via IFTTT