വാഷിങ്ടൺ: യു.എസിൽ കോവിഡ്-19 വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമെന്ന മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത പ്രസിഡന്റായിരുന്നുവെന്ന് ട്രംപ് തിരിച്ചടിച്ചു. അദ്ദേഹം (ഒബാമ) പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് പറയാൻ കഴിയുന്നത് അത്രയേ ഉള്ളൂ വൈറ്റ്ഹൗസിൽ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ട്രംപ് പറഞ്ഞു. യുഎസിൽ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ കാണുന്നതെന്നും ചില ഉദ്യോഗസ്ഥർ പദവികളിൽ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സർവകലാശാല ബിരുദദാന ചടങ്ങിൽ ഒബാമ കുറ്റപ്പെടുത്തിയിരുന്നു. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശം. ദിവസങ്ങൾക്കിടെ രണ്ടാംതവണയാണ് ഒബാമ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ രംഗത്തെത്തുന്നത്. യു.എസിൽ എല്ലാം കൈവിട്ട അവസ്ഥയിലാണെന്ന് തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ സംഭാഷണത്തിനിടെ ഒബാമ പറഞ്ഞിരുന്നു. ഭരണകൂടം ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉത്തരവാദപ്പെട്ടവർ സ്വന്തം ചുമതലകൾ വഹിച്ചുകൊള്ളുമെന്ന് ഇനിയും വിശ്വസിക്കാനാവില്ല. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരിൽ പലരും ഉത്തരവാദപ്പെട്ടയാളാണെന്ന് ഭാവിക്കുന്നുപോലുമില്ല. ഒബാമ പറഞ്ഞു. Content Highlights:Barack Obama Was Grossly Incompetent-Donald Trump After Coronavirus Criticism
from mathrubhumi.latestnews.rssfeed https://ift.tt/2LESn0h
via
IFTTT