Breaking

Monday, May 18, 2020

കോവിഡ്: സമൂഹവ്യാപന സാധ്യതയറിയാൻ കേരളത്തിൽ സർവേ

തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനസാധ്യത മനസ്സിലാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) കേരളത്തിൽ സർവേ നടത്തും. പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ചമുതൽ സിറോളജിക്കൽ പഠനം. ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽനിന്ന് 1200 പേരുടെ സാംപിൾ പരിശോധിക്കും. കോവിഡ് സമൂഹവ്യാപനം അറിയാൻ രാജ്യത്തെ 69 ജില്ലകളിലാണ് ഐ.സി.എം.ആർ. പരിശോധന നടത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തുന്ന പഠനത്തിന് ഐ.സി.എം.ആറിന്റെ ഇരുപതംഗസംഘം തിങ്കളാഴ്ച പാലക്കാട് ജില്ലയിൽ സാംപിൾ ശേഖരണം നടത്തും. ഓരോ ജില്ലയിലെയും 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം രക്തസാംപിളാണ് ശേഖരിക്കുക. 18 വയസ്സ് പൂർത്തിയായ, കോവിഡ് ലക്ഷണമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരെ റാൻഡം രീതിയിൽ തിരഞ്ഞെടുത്താണ് സാംപിൾ ശേഖരണം. രക്തത്തിലെ ഐ.ജി.ജി. ആന്റിബോഡി പരിശാധനയിലൂടെയാണ് വൈറസ് സാനിധ്യം നിർണയിക്കുക. സമൂഹവ്യപനം അറിയുന്നതിൽ ഈ പരിശോധനാഫലം നിർണായകമാവും. രണ്ടാംഘട്ടത്തിൽ വിവിധ ഹോട്ട് സ്‌പോട്ടുകൾ കേന്ദ്രീകരിച്ചും ഐ.സി.എം.ആർ. സമാന പഠനം നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/3cGg04x
via IFTTT