Breaking

Sunday, May 3, 2020

തന്റെ മരണത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു-ബോറിസ് ജോണ്‍സണ്‍

ലണ്ടൻ: ഐസിയുവിലേക്ക് മാറ്റിയ തന്റെ മരണം പ്രഖ്യാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഡോക്ടർമാർ നടത്തിയിരുന്നുവെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് രോഗബാധയെത്തുടർന്ന് ചകിത്സ തേടിയ ബോറിസ് ജോൺസൺ ആദ്യമായാണ് തന്റെ രോഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിശദമായ അഭിപ്രായം രേഖപ്പെടുത്തുന്നത്. "ദുഷ്കരമായ ഒരു കാലമായിരുന്നു അത് എന്നത്ഞാൻ നിഷേധിക്കില്ല. കാര്യങ്ങൾ തെറ്റായി സംഭവിച്ചാൽ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടർമാർ നടത്തിയിരുന്നു", സൺ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ബോറിസ് ജോൺസൺ വെളിപ്പെടുത്തി. "സ്റ്റാലിൻ മരണപ്പെട്ടതുപോലയുള്ള പരിതസ്ഥിതിയെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങൾ അവർ അതിനോടകം തന്നെ ആവിഷ്കരിച്ചിരുന്നു. ആ സമയങ്ങളിൽ ഞാൻ നല്ല അവസ്ഥയിലായിരുന്നില്ല. ആകസ്മികമായ സന്ദർഭങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ അവർനടത്തിയിരുന്നു", ബോറിസ് ജോൺസൺ പറഞ്ഞു. മാർച്ച് 27നാണ് ബോറിസ് ജോൺസണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പക്ഷെ നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഏപ്രിൽ 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോറിസ് ജോൺസണെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം ഓക്സിജൻ നൽകിയിരുന്നു. പക്ഷെ താൻ മരിക്കാൻ പോവുകയാണെന്ന തോന്നൽ തനിക്കൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് ബോറിസ് ജോൺസൺ അഭിമുഖത്തിനിടെ പറഞ്ഞു. "സുഖം പ്രാപിക്കാത്തതിന്റെ അസ്വസ്ഥതകളിലായിരുന്നു താൻ. എന്നാൽ ശ്വാസനാളത്തിലേക്ക് കൃത്രിമ ശ്വാസത്തിനായുള്ള കുഴലിറക്കി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാനായി ഡോക്ടർമാർ ഒരുങ്ങിയപ്പോഴാണ് യഥാർഥ അവസ്ഥ മനസ്സിലാക്കുന്നത്". തന്നെ ബാധിച്ച രോഗത്തെ ആദ്യം ഗൗരവത്തിൽ കണ്ടിരുന്നില്ലെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. content highlights:Boris Johnson speak about his Covid 19 infection and the treatment


from mathrubhumi.latestnews.rssfeed https://ift.tt/2xwUwYs
via IFTTT