Breaking

Sunday, May 3, 2020

16 ലക്ഷം രൂപ തലയ്ക്ക്‌ വിലയിട്ട നക്‌സല്‍ സ്ത്രീ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മുംബൈ: പതിനാറ് ലക്ഷം രൂപതലയ്ക്ക് വിലയിട്ട നക്സൽ സ്ത്രീ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. ഗാഡ്ചിരോലി പോലീസിന്റെ സി -60 കമാൻഡോകളും നക്സലുകളും തമ്മിലുണ്ടായഏറ്റുമുട്ടലിലാണ് കസൻസൂർ ദലാമിലെ ഡിവിഷണൽ കമ്മിറ്റി അംഗം ശ്രുജനക്ക (48) കൊല്ലപ്പെട്ടത്. ജില്ലയിലെ പെന്ധ്ര ഡിവിഷനിലെ സിൻഭട്ടി കാട്ടിലാണ് ഉച്ചകഴിഞ്ഞ് ഏറ്റുമുട്ടൽ നടന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരുടെ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരിൽ ഉണ്ടായിരുന്നത്. എകെ -47തോക്ക്, ക്ലേമോർ മൈൻ, പ്രഷർ കുക്കർ, നക്സൽ സാഹിത്യങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. Content Highlights: Woman Naxal with Rs 16 lakh reward killed in Maharashtras Gadchiroli


from mathrubhumi.latestnews.rssfeed https://ift.tt/2WjArwZ
via IFTTT