Breaking

Sunday, May 3, 2020

തീവ്രവാദികളുമായി ഏറ്റുമുട്ടല്‍: ജമ്മു കശ്മീരില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കേണലും മേജറും അടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു.ഏറ്റുമുട്ടൽ എട്ടുമണിക്കൂർ നീണ്ടു. ഒരു കേണൽ, ഒരു മേജർ, രണ്ട് ജവാന്മാർ, ഒരു പോലീസ് സബ് ഇൻസ്പെക്ടർ എന്നിവരുൾപ്പടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ വീരുമൃത്യുവരിച്ചു. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. 21 രാഷ്ട്രീയ റൈഫിൾസ് (ആർ.ആർ) യൂണിറ്റിലെ മേജർ കമാൻഡിംഗ് ഓഫീസർ അശുതോഷ് ശർമയും മരിച്ചവരിൽ ഉൾപ്പെടുന്നു.വിജയകരമായ നിരവധി സൈനിക ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് അദ്ദേഹം. ഭീകരവാദികൾ ഹന്ദ്വാരയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക ഓപ്പറേഷൻ നടത്തിയത്. സ്റ്റാൻഡിങ് ഓപ്പറേറ്റിങ് നടപടിക്രമത്തിന്റെ ഭാഗമായി വീടുകൾ കയറിയുള്ള പരിശോധനയും നടത്തി. ഓപ്പറേഷന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഭീകരവാദികൾ ആളുകളെ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതായാണ് റിപ്പോർട്ട്. രാഷ്ട്രീയ റൈഫിൾസിന്റെ ഒരു സംഘം സിവിലിയൻ ഡ്രസ്സിലാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് പ്രാഥമിക വിവരം. Content Highlights: Colonel, Major Among 5 Killed In Action In Encounter In jammu and kashmir Handwara


from mathrubhumi.latestnews.rssfeed https://ift.tt/2SvU8ke
via IFTTT