സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബസ് സർവീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ഇക്കാര്യം സംസ്ഥാനസർക്കാരിനെ അറിയിച്ചു. ഭാഗിക സർവീസുകൾ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകളുടെ വാദം. സർക്കാരുമായി ഈ വിഷയങ്ങൾ ചർച്ചചെയ്യുമെന്നും അവർ പറഞ്ഞു. ബസ് ചാർജ് കൂട്ടണമെന്ന് ബസുടമകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. 70 ശതമാനം സ്വകാര്യ ബസുടമകളും ഒരുവർഷത്തേക്ക് സർവീസ് നിർത്തിവെക്കാൻ ജിഫോം അപേക്ഷ നൽകിയിട്ടുണ്ട്. 12,000ത്തോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഒരു സീറ്റിൽ ഒരാൾ എന്ന രീതിയിലുള്ള നിബന്ധനകൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തിൽ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:Uncertainty In Private Bus Service After Lock down; 70 Percent Bus Submit G-Form
from mathrubhumi.latestnews.rssfeed https://ift.tt/2zSOnGQ
via
IFTTT