Breaking

Saturday, May 2, 2020

നിപ പോരാളികള്‍ കോവിഡ് കാലത്തും ഇവിടുണ്ട്, മരണഭയമില്ലാതെ, സര്‍വ്വസജ്ജരായി

2018 ൽ 17 പേരുടെ ജീവൻ കവർന്ന നിപ്പ ജില്ല വിട്ടു പോവാതെ ഒതുക്കിയതിനു പിന്നിൽ ഭരണകൂടത്തെ പോലെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരും വഹിച്ച പങ്ക് വലുതാണ്.ഇന്ന് ലോകത്തെ മുഴുവൻ ബാധിച്ച കൊറോണ വൈറസ് കേസുകൾകേരളത്തിലും സ്ഥിരീകരിക്കുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊറോണ പോരാട്ട സേനയിൽആ പഴയ നിപ്പാ പോരാളികളുമുണ്ട്. നിപ്പാ സമയത്ത്രോഗികളെ പരിചരിച്ചവരിലൊരാളാണ്സ്റ്റാഫ് നഴ്സായ എഡി ദിവ്യ.നിപ കാലത്തുള്ളതുപോലുള്ള തീവ്രമായ മരണഭയം കൊറോണ ഉയർത്തുന്നില്ലെങ്കിലുംത്യാഗോജ്ജ്വലമായ ജീവിതമാണ് നഴ്സുമാരും ഡോക്ടർമാരും കോവിഡ് കാലത്തുംനയിക്കുന്നത്.40 സ്റ്റാഫ് നഴ്സുമാരാണ് ഐസോലേഷൻ വാർഡ് ഡ്യൂട്ടിയിൽ മാത്രമുള്ളത്. ചൈനയിലെ വുഹാനിൽ കൊറോണ വ്യാപനം തുടങ്ങിയ ആദ്യ ഘട്ടത്തിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ ഐസൊലേഷൻ വാർഡ് സജ്ജമായിരുന്നു. അതിനും എത്രയോ കഴിഞ്ഞാണ് തൃശ്ശൂരിൽഇന്ത്യയിലെ തന്നെ ആദ്യ മൂന്ന് കൊറോണ കേസുകൾ റിപ്പോർട്ട്ചെയ്യപ്പെടുന്നത്. "നിപാ കാലത്തെ അനുഭവ സമ്പത്ത്ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ചൈനയിൽ കൊറോണ വന്നപ്പോഴേ ജിറിയാട്രിക് വാർഡ് ഐസൊലേഷൻ വാർഡാക്കി ഞങ്ങൾ തയ്യാറെടുത്തിരുന്നു. ആ സമയത്തൊന്നും കേരളത്തിൽപോസിറ്റീവ് കേസുണ്ടായിരുന്നില്ല. നിപ്പ രോഗികളിൽ രണ്ട് പേരൊഴിച്ച് രോഗബാധിതരായ 17പേരും മരിച്ചിരുന്നു. കൊറോണയുമായി താരതമ്യം ചെയ്യുമ്പോൾ നിപയുടെ മരണ നിരക്ക് വളരെ കൂടുതലായിരുന്നു. പക്ഷെ കൊറോണ ഭയപ്പെടുത്തുന്നത് എല്ലാവർക്കും നിശബ്ദ വാഹകരാവാൻ കഴിവുണ്ട് എന്നിടത്താണ്. ശ്രദ്ധയും ജാഗ്രതയും കൂടിയേ തീരൂ", ദിവ്യ പറയുന്നു. "നിപ്പ ബാധിച്ചു മരിച്ച ഒരു പയ്യന്റെ വീട്ടുകാർ അന്ന്പൊട്ടിക്കരഞ്ഞതോർമ്മയുണ്ട്. ആളുകൾ തങ്ങളെയും മോനെയും വെറുപ്പോടു കൂടിയാണ് കാണുന്നതെന്നോർത്തായിരുന്നു അവർ കണ്ണീർ വാർത്തത്.നിപ്പ രോഗികളോടും അവരുടെ വീട്ടുകാരോടും ക്രൂരമായാണ് അന്ന് പൊതു സമൂഹം പെരുമാറിയത്. പക്ഷെ ആ ഒരു ഭീകര മാനസികാവസ്ഥയിൽ കൂടി കൊറോണ രോഗികൾക്കുംബന്ധുക്കൾക്കും കടന്നു പോകേണ്ടതില്ലെന്നത് ആശ്വാസകരമാണ്. മെഡിക്കൽ കോളേജിലെകോവിഡ് രോഗികൾ വളരെ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. കോവിഡെന്ന് സംശയിക്കുന്ന 30ഓളം പേർ കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്.ഇതിൽ അഞ്ചോളം പോസിറ്റീവ് കേസുകളാണുള്ളത്.അലഞ്ഞുതിരിഞ്ഞു തെരുവിൽ കഴിയുന്നവരും അവരിലുണ്ടായിരുന്നു.പക്ഷെ രോഗം സംശയിക്കുന്നവരെയും രോഗികളെയും ഒരേ പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഒരു വിധം എല്ലാവരുടെ അടുത്തും സ്മാർട് ഫോണുള്ളതു കൊണ്ട്ആർക്കും തന്നെ വലിയ പരാതികളില്ലായിരുന്നു. വീട്ടുകാർ ഹോം ക്വാറന്റൈൻ ആയിരുന്നു. നല്ല സാമൂഹിക പ്രതിബദ്ധത പല ചെറുപ്പക്കാരിലും കണ്ടു. ഒരാൾ രോഗം ഭേദമായി മടങ്ങിയപ്പോൾ ആരോഗ്യ പ്രവർത്തകരെ കുറിച്ച് കവിത വരെ എഴുതി", ദിവ്യ പറയുന്നു. നഴ്സ് ദിവ്യ എ.ഡി മുൻകരുതലുകൾ, ത്യാഗങ്ങൾ മരണം സംഭവിക്കാതെ ആരോഗ്യത്തോടെ തിരിച്ചുപോകാൻ അത്രയ്ക്കധികം ഞങ്ങളോരോരുത്തരും പരിശ്രമിക്കുന്നുണ്ട്. കോവിഡ് രോഗി പിന്നീട് നെഗറ്റീവ് ആയി പോകുമ്പോൾ സന്തോഷം രോഗിയ്ക്കും ബന്ധുക്കൾക്കും മാത്രമല്ല. മൊത്തം സമൂഹവും ആ പ്രദേശത്തുള്ളവരും അധികാരികളും സർക്കാരും സന്തോഷിക്കുന്നുണ്ട്", ദിവ്യ പറയുന്നു. "പിപി കിറ്റ് ധരിച്ച്ആറ് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ബുദ്ധിമുട്ട്കാരണം ഇപ്പോൾ നാല് മണിക്കൂറാക്കി ചുരുക്കിയിട്ടുണ്ട്. ഗോഗിൾസ്, ഹെഡ്കവർ, സോക്സ്, ഗ്ലൗസ് എന്നിങ്ങനെ ഒരു ചെറു ദ്വാരം പോലുമില്ലാതെ ശരീരം മുഴുവൻ മൂടുന്ന പിപികിറ്റ് ധരിച്ചാണ് ആറ് മണിക്കൂർ ഓരോ ആരോഗ്യപ്രവർത്തകരും ജോലി ചെയ്യുന്നത്.പിപികിറ്റ് ധരിക്കുന്നതിനേക്കാൾ ശ്രദ്ധയോടെ വേണം ഊരാൻ.ലൈസോൾ ദേഹം മുഴുവൻ സ്പ്രേചെയ്ത ശേഷമാണ്പിപിക്കിറ്റ് ഊരുക.പിപികിറ്റിൽ മുഴുവൻ വൈറസാണെന്ന ശ്രദ്ധയോടെ വേണം ഊരാൻ, " ദിവ്യ കൂട്ടിച്ചേർത്തു. പത്ത്ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ക്വാറന്റൈനിൽ കഴിയുകയാണ് ദിവ്യയും ഒപ്പമുള്ളവരും. ആ പത്ത് ദിവസവും മോതിരവും വളയും താലിമാലയും ഒന്നും ധരിക്കാതെയാണ് ദിവ്യയെപ്പോലുള്ള നഴ്സുമാരെല്ലാവരും ജോലിക്ക് പ്രവേശിച്ചിരുന്നത്. പൊട്ടും സിന്ദൂരവും വരെ ഒഴിവാക്കി.ഡ്യൂട്ടി കഴിഞ്ഞ് പിപികിറ്റ് ഊരിയാൽ ദേഹം വൃത്തിയാക്കി നേരെ കാറിൽ കയറും. ഭർത്താവ് കാറുമായി പുറത്ത് കാത്ത് നിൽപ്പുണ്ടാവും.ദിവ്യയുടെ ഡ്യൂട്ടി കഴിയുന്ന ആറു മണിക്കൂറും ഭർത്താവ് മെഡിക്കൽ കോളേജ് പരിസരത്ത് കാറിലാണ് ഇരിക്കാറ്.ലോക്ക് ഡൗണിലെ യാത്രകൾ കുറക്കാനാണ് ഇങ്ങനെ ചെയ്തത്. കാറിൽ തന്നെ ബാക്ക് സീറ്റിലിരുന്നാണ് ദിവ്യയുടെ യാത്ര. വീട്ടിൽ ചെന്ന് പുറത്തെ കുളിമുറിയിൽ നിന്ന് ഒരുതവണ കുളിക്കും. വേഷം സോപ്പുവെള്ളത്തിൽ അരമണിക്കൂർ പുതർത്തിയിടും. അത് അലക്കിയ ശേഷം വീണ്ടും കുളിക്കും. ഇതാണ് ദിവ്യ ആ പത്ത് ദിവസവും പിന്തുടർന്ന രീതി. കുടുംബം, നാട്ടുകാർ ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സഹകരണം മാത്രമല്ല സ്വന്തം വീട്ടിൽ നിന്നും താമസിക്കുന്ന പ്രദേശത്തുനിന്നുമുള്ളവരുടെയും പിന്തുണ തങ്ങളെ സംബന്ധിച്ച് വിലമതിക്കാനാവാത്തതാണെന്ന് ഇവരോരോരുത്തരും പറയുന്നു.നഴ്സുമാരിൽ പലരുംഅയൽവാസികളുടെയും നാട്ടുകാരുടെയും അർഥം വെച്ചുള്ള നോട്ടങ്ങൾക്ക് വിധേയരായിട്ടുണ്ട്. കൊറോണയും കൊണ്ടാണ് വരുന്നതെന്ന രീതിയിലാണ് ചിലനാട്ടുകാരെങ്കിലും ആരോഗ്യപ്രവർത്തകരോട്പെരുമാറുന്നത്.പക്ഷെ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അയൽവാസികളിൽ നിന്നും വലിയ പിന്തുണയാണ് ദിവ്യയ്ക്ക് ലഭിച്ചത്. മക്കളെ രണ്ട് പേരെയും നിപാ കാലത്ത്തന്നെ സ്വന്തം വീട്ടിലേക്ക് മാറ്റി നിർത്തിയ ശീലമുള്ളതിനാൽ കൊറോണക്കാല ഡ്യൂട്ടിയിൽ മക്കളെയോർത്തുള്ള വേവലാതി ദിവ്യക്കുണ്ടായില്ല. ഡ്യൂട്ടിയാണ് എന്ന് പറഞ്ഞപ്പോൾ രണ്ട് പേരും റെഡിയായി. ഭർതൃ മാതാവിന് പെട്ടെന്ന് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതിനാലാണ് വീട്ടിലേക്ക്വരേണ്ട അവസ്ഥ ദിവ്യക്കുണ്ടായത്. ബാക്കി കൊറോണ വാർഡിലെ 99% പേരുംആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റലുകളിലാണ് താമസം. ഐസൊലേഷൻ വാർഡുകളിലെ അണുക്കളെ തുരത്തുന്നവർ നിപ്പാ കാലത്തെ ശുചീകരണ രംഗത്തെ സ്തുത്യർഹ സേവനത്തിന് ആരോഗ്യമന്ത്രിയുടെയടക്കം അഭിനന്ദനത്തിന് വിധോയനായ വ്യക്തിയാണ് ഇപി രജീഷ്. നിപ്പ രോഗികളുടെ വാർഡുകൾ തുടച്ചു തൂവി വൃത്തിയാക്കിയിരുന്നത് രജീഷിനെപ്പോലുള്ള അനേകം താത്ക്കാലിക ശുചീകരണ തൊഴിലാളികളായിരുന്നു. അവരുടെ മാലിന്യങ്ങൾ സ്ട്രെച്ചറിൽ ഉന്തിക്കൊണ്ടുപോകുന്ന ചിത്രം നിപ്പാകാലത്ത് വലിയ രീതിയിൽ ചർച്ചയുമായിരുന്നു. ഇന്ന് കൊറോണ കാലത്തും മെഡിക്കൽ കോളേജിലെ ശുചീകരണ പ്രവൃത്തിയിൽ സജീവമായി രജീഷുമുണ്ട്.10 ദിവസത്തെ സേവനത്തിന് ശേഷം ഇപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ് രജീഷ്. മരിച്ച് രോഗികളുടെ മൃതശരീരങ്ങൾ ശ്രദ്ധാപൂർവ്വം പാക്ക് ചെയ്യുന്ന ജോലിയും രജീഷ് ചെയ്തിരുന്നു. "പനി ഒപിയിലുള്ള ആര് മരിച്ചാലും നിപാ രോഗികളെ പാക്ക് ചെയ്ത പോലെ ചെയ്യും.നെഗറ്റീവ് ആണെങ്കിലും ബോഡിപാക്ക് ചെയ്യുന്നതിൽ റിസ്ക് എടുക്കാറില്ല", രജീഷ് പറയുന്നു. "പിജി വിദ്യാർഥികൾക്കായി പണിത ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.ജോലിക്കു ശേഷം പ്രത്യേക ആംബുലൻസിലാണ് ഞങ്ങളെ അധികൃതർ താമസസ്ഥലത്തത്തെിച്ചത്. അത്രയ്ക്ക് ശ്രദ്ധയോടെയാണ് അധികൃതർ ഈ സന്നിഗ്ധ ഘട്ടത്തെ കൈകാര്യം ചെയ്യുന്നത്. ഉദ്ഘാടനത്തിനു മുമ്പെ കെട്ടിടം ഞങ്ങൾ കൊറോണ വാർഡിലെ ആരോഗ്യപ്രവർത്തകർക്കായി തുറന്നു തരികയായിരുന്നു. 10 ദിവസത്തെ ഡ്യൂട്ടിക്കു ശേഷം ഇപ്പോൾ ദേവഗിരി ടാഗോർ ഹോസ്റ്റലിലാണ് ക്വാറന്റൈനിൽ കഴിയുന്നത്. 24 മണിക്കൂർ ഓൺ കോൾ ഡ്യൂട്ടിയാണ് ആ പത്ത് ദിവസവും ചെയ്തത്.നാല് പേരുടെ മൃതദേഹമാണ് ഞങ്ങളുടെ ടീം കെട്ടി. രണ്ടാമത്തെ ടീം ആറ് ബോഡിയും മൂന്നാമത്തെ ടീം പത്ത് ബോഡിയും കെട്ടി. പനി ഒപിയിലെ രോഗികൾ മരിച്ചാൽ കോവിഡ് നെഗറ്റീവാണെങ്കിലും ഇത്തരത്തിൽ തന്നെയാണ് കെട്ടിയിരുന്നത്, രോഗികളുടെ മുറികൾതുടക്കലെല്ലാം ജോലിയുടെ ഭാഗമായിരുന്നു. ഇടനാഴിക ഓരോ മൂന്ന് മണിക്കൂറും ബ്ലീച്ചിട്ടാണ് കഴുകിയിരുന്നത്",രജീഷ് പറയുന്നു. content highlights:Nipa heroes are on duty in Kozhikode medical college during Covid 19 time, Salute the heroes


from mathrubhumi.latestnews.rssfeed https://ift.tt/2YrgTts
via IFTTT