Breaking

Saturday, May 2, 2020

നോര്‍ക്ക: പ്രവാസി മലയാളികളുടെ രജിസ്‌ട്രേഷന്‍ 3.8 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽനിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 12,0887 പേരും ഉൾപ്പെടെ മൊത്തം 500059 പേരാണ് രജിസ്റ്റർ ചെയ്തത്. മടക്കയാത്രയ്ക്കൊരുങ്ങുന്ന വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63,839 പേരാണ് ഇന്നു വരെ രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലുള്ള നാല്പത്തി ഏഴായിരത്തിലധികം പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ. മടങ്ങി വരുന്നതിന് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇ. സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്. കർണാടക ,തമിഴ്നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഇതരസംസ്ഥാന പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിദേശ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 28017 കൊല്ലം 27492 പത്തനംതിട്ട 15298 കോട്ടയം 14726 ആലപ്പുഴ 18908 എറണാകുളം 22086 ഇടുക്കി 4220 തൃശ്ശൂർ 47963 പാലക്കാട് 25158 മലപ്പുറം 63839 കോഴിക്കോട് 47076 വയനാട് 5334 കണ്ണൂർ 42754 കാസർഗോഡ് 18624 ഇതര സംസ്ഥാന പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 6475 കൊല്ലം 6726 പത്തനംതിട്ട 6917 കോട്ടയം 8567 ആലപ്പുഴ 7433 എറണാകുളം 9451 ഇടുക്കി 4287 തൃശ്ശൂർ 11327 പാലക്കാട് 11682 മലപ്പുറം 14407 കോഴിക്കോട് 10880 വയനാട് 4201 കണ്ണൂർ 15179 കാസർഗോഡ് 4617 Content Highlight: CoronaVirus Norka NRK and NRI registration over 3.8 Lakhs


from mathrubhumi.latestnews.rssfeed https://ift.tt/2VT7nO0
via IFTTT