Breaking

Saturday, May 2, 2020

ബാറുകള്‍ തുറക്കില്ല; കേന്ദ്ര നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോവും-ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാറുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനമായില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദേശം ഇല്ലെന്നും അന്തിമ തീരുമാനം കേന്ദ്രമാർഗ നിർദേശം പരിശോധിച്ചായിരിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. ബാറുകൾ അണുവിമുക്തമാക്കി പ്രവർത്തിക്കാൻ സജ്ജമാക്കാൻ രണ്ടോ മൂന്നോ ദിവസങ്ങൾ മതിയെന്നും ബാറുകൾ തുറക്കാൻ മറ്റു തടസങ്ങളില്ലെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. കേന്ദ്രം പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിൽ ബാറുകളെപ്പറ്റി പരാമർശിക്കുന്നില്ല. അതിനാൽ തന്നെ ഇക്കാര്യം പിന്നീട് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യം ഓൺലൈൻ വഴി വിൽക്കുന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വദേശത്തേക്ക് തിരിച്ചുപോകാതെ കേരളത്തിൽ തന്നെ നിൽക്കാൻ തീരുമാനിച്ച എല്ലാ അതിഥിതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രെയിൻ ലഭ്യമാകുന്ന മുറയ്ക്ക് അന്യസംസ്ഥാനങ്ങളിലേക്ക് എല്ലാ ജില്ലയിൽ നിന്നും ട്രെയിൻ അയയ്ക്കുമെന്നും വൈകാതെ കോഴിക്കോട് നിന്ന് ട്രെയിൻ അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരുവിൽ നിന്നുള്ള അറുന്നൂറിൽ ഏറെ പേരെ ഇപ്പോൾ താൽക്കാലികമായി ക്യാമ്പിലാക്കിയിട്ടുണ്ട്. ഇവരെ ഇനി തെരുവിലേക്ക് വിടാതെ തെങ്ങിലക്കടവിൽ പുനരധിവസിപ്പാക്കുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു. Content Highlight: Opening of liquor stores has not been decided: TP Ramakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2YqzANV
via IFTTT