Breaking

Saturday, May 2, 2020

രാജ്യത്ത് കോവിഡ് കേസുകള്‍ 37336, 24 മണിക്കൂറില്‍ 2,293 പുതിയ കേസുകള്‍

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,336 ആയി. 24 മണിക്കൂറിനുള്ളിൽ 2000ൽ അധികം കേസുകളും 71 മരണങ്ങളും റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 2,293 കേസുകളാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1218 ആയി. 26,167 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 9950 പേർ രോഗമുക്തി നേടി. കൊറോണ ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 11506 കേസുകളുണ്ട്. 1879 പേർക്ക് രോഗം ഭേദമായപ്പോൾ 485 പേർ മരിച്ചു. ഗുജറാത്തിൽ 4721 പേർക്ക് രോഗം സ്ഥരീകരിച്ചു. 735 പേർക്ക് രോഗം ഭേദമായപ്പോൾ, 236 പേർ മരിച്ചു. ഡൽഹി -3738 മധ്യപ്രദേശ് -2719, രാജസ്ഥാൻ - 2666, തമിഴ്നാട് - 2526 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കേസുകൾ. Content Highlights: India Covid-19: Coronavirus cases in India go up to 37,336, death toll at 1,218


from mathrubhumi.latestnews.rssfeed https://ift.tt/2SobeQU
via IFTTT