Breaking

Sunday, May 17, 2020

മരണമെത്തും മുമ്പേ മകനെ കാണാനാവുമോ, ആ ഫോട്ടോയ്ക്ക് പിന്നില്‍

ന്യൂഡൽഹി: മൊബൈൽ ഫോൺ ചെവിയിൽ ചേർത്ത് വെച്ച് ഒരു മുതിർന്ന മനുഷ്യൻ കരയുകയാണ്. കവിൾത്തടത്തിലെ ഞരമ്പുകളെല്ലാം വലിഞ്ഞ് കരയുന്ന ആ മനുഷ്യന്റെ മുഖം ലോക്ക്ഡൗൺ കാലത്തെ കുടിയേറ്റതൊഴിലാളികളുടെയെല്ലാം വേദനയാവാഹിച്ച പടമായിരുന്നു. പിടിഐ ഫോട്ടോ ഗ്രാഫറായ അതുൽ യാദവ് എടുത്ത ഈ ചിത്രം സംവദിക്കുന്നത് ഒരു മനുഷ്യന്റെ വീടെത്താനുള്ള വ്യഥ മാത്രമല്ല. പകരം മരണം കാത്തു കിടക്കുന്ന തന്റെ മകനെ അവസാനമായി കാണാനുള്ള ഒരച്ഛന്റെ വേദന കൂടിയാണ് . പിന്നീട് ഈ ചിത്രം രാജ്യമൊട്ടുക്കുമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തു. ഹൃദയം നുറുങ്ങുന്ന കാഴ്ച നൽകിയ ഫോട്ടോക്കു പിന്നിലെ കഥ പറയുകയാണ് ഫോട്ടോ ഗ്രാഫർ അതുൽ യാദവ്. നിസാമുദ്ദീൻ പാലത്തിലിരുന്ന് കൊണ്ട് അദ്ദേഹം ഫോണിൽ സംസാരിക്കുകയായിരുന്നു. അനിയന്ത്രിതമായി കരയുന്നുമുണ്ടായിരുന്നു. എനിക്കെന്റെ കാമറ കണ്ണുകളെ തടയാനായില്ല. കഴിഞ്ഞ കുറച്ചാഴ്ചകളായിനിരവധി കുടിയേറ്റക്കാരെ കാണുകയും അവരുടെ ഫോട്ടെയെടുക്കുകയും ചെയ്തിട്ടുണ്ട്. അവരിലോരോരുത്തരും നിസ്സഹായരായിരുന്നു. എന്നാൽ ഒരു മുതിർന്ന മനുഷ്യൻ ഇങ്ങനെ കരയുന്നത് എന്നെ അത്ഭുതപ്പെടുത്തി.കാമറയെടുത്ത് ഞാനാ ദൃശ്യം ഒപ്പി. എന്നാൽ സാധാരണപോലെ ചിത്രം പകർത്തി എന്റെ മറ്റ് പണികളിലേക്ക്കടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ആ കണ്ണീരിനു പിന്നിലെ വ്യഥ എനിക്കറിയണമായിരുന്നു. ഞാനയാളോട് ചോദിച്ചു. "എന്റെകുഞ്ഞ് അസുഖബാധിതനാണ്. എപ്പോൾ വേണമെങ്കിലും മരണപ്പെടാം". വീടെത്തണം, നിരാശനായ പിതാവ് എന്നോട് പറഞ്ഞു. എവിടെയാണ് വീടെന്ന ചോദ്യത്തിന് ഏങ്ങിക്കരഞ്ഞ് കൊണ്ട് അയാൾ അവിടെ എന്ന്മറുപടി നൽകി.1,200 കിലോമീറ്റർ അകലെയുള്ള ബീഹാറിലെ ബെഗുസാരായിലെ ബരിയാർപൂരാണ് വീട് എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. നജഫ്ഗഡിലാണ് ഇയാൾ തൊഴിലെടുക്കുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിൾ പട്ടിണിയിലായതോടെ അവിടെ നിന്ന് വീടെത്താനായി പുറപ്പെട്ട നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളിൽ ഒരാളായി അവർക്കൊപ്പം അയാളും ചേർന്നു. എന്നാൽ നിസാമുദ്ദീൻ പാലത്തിൽ എത്തിയപ്പോൾ അവരുടെ കാൽനടയാത്ര എത്തിയപ്പോൾ പോലീസ് അവരെ തടഞ്ഞു. യാത്ര മുടങ്ങിയ ദുഃഖത്തിൽ ഇനി മകനെ കാണാനാകുമോ എന്ന ഭയത്തിൽ അയാൾ തേങ്ങിക്കരയുകയായിരുന്നു. ഞാൻ അദ്ദേഹത്തിന് ബിസ്കറ്റും കുറച്ച് വെള്ളവും നൽകി. എന്നാൽ തന്റെ മകനെ ഇനി കാണാനാകുമോ എന്ന്ഭയപ്പെടുന്ന ഒരു പിതാവിന് ഇതൊന്നും ആശ്വാസം നൽകില്ലെന്നും തിരിച്ചറിയുന്നുണ്ടായിരുന്നു. ആ മനുഷ്യനെ അയാളുടെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു, സമീപത്തുള്ള പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് അതിർത്തി കടക്കാൻ അനുവദിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. അവർ ആദ്യം വിമുഖത കാണിച്ചെങ്കിലും ഒരു മാധ്യമ പ്രവർത്തകനിൽ നിന്ന് അഭ്യർത്ഥന വന്നതിനാൽ അദ്ദേഹം വീട്ടിലെത്തുന്നത്ഉറപ്പാക്കുമെന്ന് അവർ പറഞ്ഞു. അതിനു ശേഷം ഞാൻ വീട്ടിലേക്ക്മടങ്ങി. അയാൾക്ക് വീട്ടിലെത്താൻ കഴിയുമോ, കുട്ടി സുഖമായിരിക്കുമോ എന്നെല്ലാം എനിക്ക് അറിയണമെന്നുണ്ടായിരുന്നു പക്ഷെ അയാളുടെ പേരോ ഫോൺ നമ്പറോ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നില്ലെന്ന്പിന്നീടാണ് തിരിച്ചറിഞ്ഞത്. ഞാൻ എടുത്ത ഫോട്ടോ പിടിഐ പുറത്തുവിട്ടു. രാജ്യത്തെ ഒട്ടുമിക്ക മാധ്യമങ്ങളിലെല്ലാം പടം വന്നു. പിന്നീട് നിരവധി മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടർന്നു. ആ പേര് പോലുംപിന്നീടാണ്ഞാനറിയുന്നത്. രാംപുകർ പണ്ഡിറ്റ്. രോഗത്തോട് കീഴ്പെട്ട് അയാളുടെ മകൻ യാത്രയായെന്നും അറിയാൻ കഴിഞ്ഞു. അതെന്റെ ഹൃദയത്തെ നുറുക്കി. content highlights:Just Wanted To See His Dying Son, The Story Behind the Photograph Of Crying Man


from mathrubhumi.latestnews.rssfeed https://ift.tt/2X5QGxY
via IFTTT