ന്യൂഡൽഹി: മെയ് 16ന് മാത്രം ഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4864 രേഖപ്പെടുത്തിയതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു.90,927 രോഗികളാണ് ഇന്ത്യയിലുള്ളത്. 2,872 പേരാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിതരായി മരണമടഞ്ഞത്. ഇന്നലെ മാത്രം 118 പേർ മരിച്ചു.ഇതുവരെ 34,224 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്.Worldometerപ്രകാരമുള്ള കണക്കാണിത്. പുതിയ മരണങ്ങളുടെ കണക്ക് നോക്കുമ്പോൾ ശനിയാഴ്ച ലോകത്ത് എട്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ കോവിഡ് കേസുകളുടെ എണ്ണത്തിൽശനിയാഴ്ച രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്താണ്.ഞായറാഴ്ച രാവിലെ 10 മണിവരെ 279 പുതിയ കേസുകളാണ് ഇന്ത്യയിൽറിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച അമേരിക്കയിൽ 23,488 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ബ്രസീൽ 14,919, റഷ്യ-9200, ഇന്ത്യ-4864, പെറു-4,046 യുകെ 3450, സ്പെയിൻ 2138, ഇറാൻ 1757, തുർക്കി 1,610 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ കണക്ക്. content highlights:Covid 19 cases in India crosses 90,000, total deaths 2872, Corona Virus Updates
from mathrubhumi.latestnews.rssfeed https://ift.tt/3fP9A4S
via
IFTTT