ചെന്നൈ: ദുരന്ത സമയത്തെ ട്രബിൾ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണനെ ഗ്രേറ്റർ ചെന്നൈ കോർപറേഷന്റെ സ്പെഷ്യൽ നോഡൽ ഓഫീസറായി നിയമിച്ചു. ചെന്നൈയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണീ തീരുമാനം. 176 പുതിയ കേസുകളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആകെ കേസുകൾ 1,082 ആയി. 1,323 കേസുകളാണ് തമിഴ്നാട്ടിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തമിഴ്നാട്ടിൽ ഇതുവരെ കൊറോണ ബാധിച്ച് 27 പേരാണ് മരണപ്പെട്ടത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രേറ്റർ ചെന്നൈ കമ്മീഷണറുറെയും മറ്റ് ടീമുകളുമായും ഏകോപിപ്പിക്കുന്ന ചുമതല ഇനി രാധാകൃഷ്ണൻ നിർവ്വഹിക്കും. ഉത്തരമേഖല ഐപിഎസ് ഓഫീസർ മഹേഷ് കുമാർ അഗർവാൾ, അബാഷ് കുമാർ (ഈസ്റ്റ് സോൺ), അമരേഷ് പൂജാരി (സൗത്ത് സോൺ), അഭയ് കുമാർ സിംഗ് (വെസ്റ്റ് സോൺ), കെ ഭാവനേശ്വരി (പ്രാന്തപ്രദേശങ്ങൾ) എന്നീ മുതിർന്ന് അഞ്ച് ഐപി എസ് ഓഫീസർമാർ ഉൾപ്പെട്ട ടീമിനെയാണ് ഡോ. രാധാകൃഷ്ണൻ നയിക്കുന്നത്. 16,000 തൊഴിലാളികൾ വീടുതോറും സ്ക്രീനിംഗ് നടത്തുമ്പോഴും COVID-19 പോസിറ്റീവ് കേസുകളിലെ വർധന ചെന്നൈയിൽ തുടരുകയാണ്.കോവിഡ് പ്രതിരോധങ്ങളുടെ തുടക്കത്തിൽചെന്നൈയിൽ അധികാരികളുടെ ഭാഗത്തുനിന്ന് വലിയ അലംഭാവം ഉണ്ടായതായി വിമർശനമുണ്ട്. ദിനംപ്രതി എണ്ണായിരം അന്താരാഷ്ട്ര യാത്രികർ നഗരത്തിൽ എത്തിച്ചേർന്നപ്പോഴൊന്നും മതിയായ പരിശോധനകൾ ഉണ്ടായില്ല. പ്രകൃതിദുരന്തങ്ങളിലെ സർക്കാരിന്റെ ട്രബിൾ ഷൂട്ടറാണ് 1992 ബാച്ചിലെ ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ. 2004 ൽസുനാമി വീശിയടിച്ചപ്പോൾ ഡോ. ജെ. രാധാകൃഷ്ണനെ തഞ്ചാവൂരിൽ നിന്ന് മാറ്റി സുനാമി നാശം വിതച്ച പ്രധാന കേന്ദ്രമായ നാഗപട്ടണം കളക്ടറായി നിയമിച്ചിരുന്നു. അന്ന്തീരദേശ ജില്ലയുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളുടെ മുഴുവൻ ഭാഗവും അദ്ദേഹം നിരീക്ഷിച്ചു. ആരോഗ്യ സെക്രട്ടറിയായി ഏഴു വർഷത്തെ സേവനത്തിനു ശേഷം അദ്ദേഹമിപ്പോൾ റവന്യൂ അഡ്മിനിസ്ട്രേഷൻ, ദുരന്തനിവാരണ, ലഘൂകരണ കമ്മീഷണറാണ്. content highlights:Chennai appoints Crisis Expert Bureaucrat Dr J Radhakrishnan during COVID time
from mathrubhumi.latestnews.rssfeed https://ift.tt/3bYJNVB
via
IFTTT