ബ്രസീലിയ: കോപ്പ അമേരിക്കയിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് വെനസ്വേല എ ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി. ഡാർവിൻ മാച്ചിസ് വെനസ്വേലയ്ക്കായി ഇരട്ട ഗോളുകൾ നേടി. ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ മാച്ചിസ് നേടിയ ഗോളിൽ വെനസ്വേലയാണ് ആദ്യം മുന്നിലെത്തിയത്. 55-ാം മിനിറ്റിൽ മാച്ചിസ് രണ്ടാമതും സ്കോർ ചെയ്തു. 86-ാം മിനിറ്റിൽ ജോസഫ് മാർട്ടിനസ് വെനസ്വേലയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 82-ാം മിനിറ്റിൽ ലിയോണൽ അരുവാസിന്റെ വകയായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോൾ. മൂന്നു മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയന്റ് നേടിയാണ് വെനസ്വേല ക്വാർട്ടറിലെത്തിയത്. Content Highlights:copa america venezuela beat bolivia
from mathrubhumi.latestnews.rssfeed http://bit.ly/2N68s2r
via
IFTTT