Breaking

Saturday, June 22, 2019

ടെലിവിഷന്‍ അവതാരകയുടെ മരണം: ദുരൂഹതയെന്ന് മാതാപിതാക്കള്‍

ആലപ്പുഴ: ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കൾ. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് മാതാപിതാക്കൾ പരാതി നൽകി. കഴിഞ്ഞവർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലെ ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കഴിഞ്ഞദിവസം പരാതി നൽകിയത്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലായിരുന്നെന്നും പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തുമെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed http://bit.ly/2L1dta2
via IFTTT