ശ്രീനഗർ:ദക്ഷിണ കശ്മീരിൽ നാല് ഭീകരരെ സുരക്ഷാ സേന ഏറ്റമുട്ടലിൽ വധിച്ചു. ഷോപിയാൻ ജില്ലയിലെ ദരംദോറ കീഗം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഇവിടെനിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ ഭീകരവാദികൾ ഉണ്ടായേക്കാമെന്ന സംശയത്തിൽ സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാനേയ്ക്കെതിരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനിക നടപടി തുടരുകയാണ്. Content Highlights:Encounter in Shopian; 4 Terrorists Killed by Security Force
from mathrubhumi.latestnews.rssfeed http://bit.ly/2YeEBpX
via
IFTTT