Breaking

Monday, May 18, 2020

ലൈവായി പൊതുജനത്തിനു മുന്നില്‍ കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ക്വാമോ

ന്യൂയോർക്ക്: പൊതു ജനങ്ങൾ കാൺകെ കോവിഡ് ടെസ്റ്റിന് വിധേയനായി ന്യൂയോർക്ക്ഗവർണർ ആൻഡ്രു ക്വാമോ. ജനങ്ങളെ കോവിഡ് ടെസ്റ്റിലേക്ക് കൂടുതൽ ആകർഷിക്കാനായിരുന്നു ഇത്തരമൊരു നടപടി.ലക്ഷണങ്ങൾ കാണിക്കുന്നവരോ സമ്പർക്കത്തിലേർപ്പെട്ടവരോ ആയന്യൂയോർക്കുകാരോട് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിത്യേനയുള്ള തന്റെ ഏറ്റവും പ്രസിദ്ധമായ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാര്യകാരണസഹിതമുള്ള വിവരങ്ങൾ കൈമാറുന്ന ക്വാമോയുടെ വാർത്താ സമ്മേളനം ലോകമാകമാനം ശ്രദ്ധിച്ച മാതൃകയാണ്. എന്നാൽ പലപ്പോഴും നാടകീയവുമാവാറുണ്ട് അത്. ന്യൂയോർക്ക്കോവിഡ് ഹോട്ട്സ്പോട്ട് ആയ നാൾ മുതൽ തുടർന്നു വരുന്നതാണീ വാർത്താ സമ്മേളനം. "ടെസ്റ്റിന് വിധേരാവാൻ മടിക്കാണിക്കേണ്ടതില്ല. നിങ്ങൾ മിടുക്കരും അച്ചടക്കവുമുള്ളവരായിരിക്കണം; നിങ്ങൾ നിങ്ങളെയും കുടുംബത്തെയും, ന്യൂയോർക്കിനെയും സ്നേഹിക്കുകയും ഐക്യത്തോടെ നിലകൊള്ളുകയും വേണം", ക്വാമോപറഞ്ഞു. ഗൗണും മാസ്കും മറ്റു സുരക്ഷാ കവചവും ധരിച്ചെത്തി വന്ന നഴ്സ് ക്വാമോയുടെമൂക്കിൽ നിന്ന് പരിശോധനക്കുള്ള സാമ്പിളെടുത്തു. ഞാൻ നാളെ ഇവിടെ ഇല്ലെന്നതിനർത്ഥം ഞാൻ കോവിഡ് പോസിറ്റീവായെന്നാണെന്ന്"ഗവർണർ പറഞ്ഞു. മുമ്പ് നിരവധി തവണ അദ്ദേഹം ടെസ്റ്റിന് വിധേയനയിട്ടുണ്ടെങ്കിലും പൊതുജനത്തിനു മുന്നിൽ ആദ്യമായാണ് ഇത്തരമൊരു ടെസ്റ്റിന് വിധേയനാവുന്നത്. ഇൻഫ്ളുവൻസ പോലുള്ള ലക്ഷണങ്ങളുള്ളവർ മാത്രമല്ല, ജോലിയിലേക്ക് മടങ്ങിവരുന്ന ആളുകൾ, മെഡിക്കൽ, നഴ്സിംഗ്-ഹോം ഉദ്യോഗസ്ഥർ, ജോലിസ്ഥലത്ത് പൊതുജനങ്ങളുമായി ഇടപഴകുന്നവർ എന്നിവരെ ഉൾപ്പെടുത്തി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ വിപുലീകരിച്ചിട്ടുണ്ടെന്ന് ക്വാമോപറഞ്ഞു. ന്യൂയോർക്കുകാർ വേണ്ടത്ര ടെസ്റ്റിന് വിധേയരാവാൻ മുന്നോട്ടുവരുന്നില്ല എന്നും ഗവർണർ പറഞ്ഞു. വളരെ വേഗത്തിൽ വേദനയില്ലാതെ നടത്താവുന്നതാണ് ടെസ്റ്റെന്ന പിന്നീട് ക്വാമോ ട്വീറ്റ് ചെയ്തു content highlights: New York Governor Andrew Cuomo takes Covid test on Live


from mathrubhumi.latestnews.rssfeed https://ift.tt/2WEDh0T
via IFTTT