ചണ്ഡിഗഡ്: ആരാധനാലയങ്ങൾഉച്ചഭാഷിണി വഴി വീട്ടുപടിക്കൽ മദ്യം എത്തിച്ചു നൽകുന്ന കാര്യഅറിയിക്കണമെന്ന പഞ്ചാബിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് വിവാദത്തിൽ. മുക്തർ ഭരണകൂടത്തിന് വേണ്ടി ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ പ്രതിപക്ഷമായ അകാലിദൾ രംഗത്ത് വന്നു. ദൈവനിന്ദ എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ഉത്തരവ്ഉടൻ പിൻവലിച്ച് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കണമെന്ന്അകാലിദൾ വക്താവ് ദൽജീത് സിംഗ് ചീമ പറഞ്ഞു. സിഖ് ചരിത്രത്തിലെ ബഹുമാനിക്കപ്പെടുന്ന സ്ഥലമാണ് മുക്തർ സാഹിബ്. ഭരണകൂടത്തിന്റെ വരുമാനത്തിനായുള്ള ആർത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ മുക്തർ ഡെപ്യൂട്ടി കമ്മീഷണർ അരവിന്ദ് കുമാർ മാപ്പ് പറഞ്ഞു. ഗ്രാമത്തിലെ ഗുരുദ്വാരയിലെ ഉച്ചഭാഷിണി വഴി വിവരങ്ങൾ പ്രചരിപ്പിക്കണമെന്ന് പരാമർശിക്കുന്ന ഒരു ഉത്തരവ് അബദ്ധവശാൽപുറത്തിറക്കിയെന്നും തിരുത്തൽ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആവശ്യക്കാർക്ക് വീട്ടുപടിക്കൽ മദ്യം എത്തിച്ചു നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചിരുന്നു. രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം ഒരാൾക്ക് വീട്ടിൽ എത്തിച്ച് നൽകില്ലെന്നും ചൊവ്വാഴ്ച വൈകുന്നേരം സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. Content Highlights: In Punjab, Row Over Order On Liquor Announcement By Religious Places
from mathrubhumi.latestnews.rssfeed https://ift.tt/2SJx4i2
via
IFTTT