വാഷിങ്ടൺ: ആഗോളതലത്തിൽ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞർ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളിൽ പടർന്ന കോവിഡ് -19 രോഗത്തിന് കാരണമായ വൈറസിനേക്കാൾ കൂടുതൽ സാംക്രമികമാണ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ആണവായുധങ്ങളുടെ രൂപകൽപ്പനയ്ക്കായി രണ്ടാം ലോക മഹായുദ്ധസമയത്ത് സ്ഥാപിച്ച യുഎസ് ഊർജ്ജ വകുപ്പിന്റെ ദേശീയ ലബോറട്ടറിയാണ് ലോസ് അലാമോസ് നാഷണൽ ലബോറട്ടറി (ലോസ് അലാമോസ് അല്ലെങ്കിൽ ലാൻഎൽ). ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ 33 പേജുള്ള റിപ്പോർട്ടായി പ്രിപ്രിന്റ് പോർട്ടലായ ബയോആർക്സ്വിൽ ശാസ്ത്രലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമർപ്പിച്ചിട്ടുണ്ട്. "ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വർഗ്ഗത്തെ ഫെബ്രുവരിയിൽ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കൻ തീരത്തും കണ്ടെത്തി. പിന്നീട് മാർച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു", എന്ന്റിപ്പോർട്ടിൽ പറയുന്നു. വേഗത്തിൽ പടരുന്നതിനു പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇവ ഇരയാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മനുഷ്യന്റെ ശ്വസന കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ്ജനിതക വ്യതിയാനം ബാധിക്കുന്നത്.ഇത്തരത്തിൽ ജനിതകവ്യതിയാനം സംഭവിച്ച കൊറോണുടെ മാരകമായ ഈ ശ്രേണിയെ കുറിച്ച്നേരത്തെ തന്നെ വാക്സിൻ നിർമ്മാതാക്കൾക്ക്മുന്നറിയിപ്പ് നൽകുന്നത് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 6,000-ത്തിലധികം കൊറോണ വൈറസ് സീക്വൻസുകളുടെ ഒരു കമ്പ്യട്ടേഷണൽ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.പുതിയ കൊറോണ വർഗ്ഗത്തിന് അതിന്റെ മുൻഗാമികളുടെ മേൽ മേധാവിത്വം സ്ഥാപിക്കാനായത് ഇത് കൂടുതൽ പകർച്ചവ്യാധിയാണെന്ന് തെളിയിക്കുന്നുവെന്ന റിപ്പോർട്ട് അടിവരയിടുന്നു. ശാസ്ത്രജ്ഞർ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രൂപാന്തരം പ്രാപിച്ച വൈറസ് വളരെ വേഗത്തിൽ ഉയർന്നുവരുന്നതും മാർച്ച് മാസത്തിൽ അത് സാംക്രമികമായി പരിണമിക്കുന്നതും ആശങ്കാജനകമാണ്, ലോസ് അലാമോസിൽ നിന്നുള്ള പഠന തലവൻ ബെറ്റ് കോർബർ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതി. ഈ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ ഒരു ജനസംഖ്യയിൽ പ്രവേശിക്കുമ്പോൾ, അവ അതിവേഗം പ്രാദേശിക പകർച്ചവ്യാധിയായി കൂടുതൽ ആളുകളിലേക്ക് പകരുകയാണെന്ന്കംബ്യൂട്ടേഷൻ ബയോളജിസ്റ്റായ കോർബർ കൂട്ടിച്ചേർത്തു. SARS-CoV-2 ന്റെ ജനിതവ്യതിയാനം തത്സമയം ട്രാക്ക് ചെയ്യാൻ ഒരു വിശകലന പൈപ്പ്ലൈൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്പൈക്ക് ഡി 614 ജി എന്ന മ്യൂട്ടേഷൻ ആശങ്കാജനകമാണ്; ഫെബ്രുവരി ആദ്യം യൂറോപ്പിൽ ഇത് വ്യാപിക്കാൻ തുടങ്ങി, പുതിയ പ്രദേശങ്ങളിൽ അവതരിപ്പിക്കുമ്പോൾ അത് അതിവേഗം പ്രബലമായ രൂപമായി മാറുന്നു, എന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു. content highlights:US scientists warn of emergence of new Corona Mutant, which is more contagious
from mathrubhumi.latestnews.rssfeed https://ift.tt/2WKh3K3
via
IFTTT