ശ്രീനഗർ: പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിൽ കഴിയുന്ന ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചു മുതൽ അവർ തടങ്കലിലാണ്. കഴിഞ്ഞ മാസം മുതൽ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു. മെഹബൂബ മുഫ്തിയെ കൂടാതെ മറ്റു രണ്ടു രാഷ്ട്രീയ നേതാക്കളുടേയും തടങ്കൽ കാലാവധി നീട്ടിയിട്ടുണ്ട്. നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് സാഗർ, പിഡിപി നേതാവ് സർതാജ് മദനി എന്നിവരുടെ തടങ്കലാണ് നീട്ടിയിട്ടുള്ളത്. ഷാ ഫെസൽ, നയീം അഖ്തർ, ഹിലാൽ അക്ബർ തുടങ്ങിയ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാണ്. ഒരു വ്യക്തിയെ വിചാരണകൂടാതെ ഏറെ കാലം തടങ്കലിലാക്കാൻ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. നാഷണൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഒമർ അബ്ദുള്ളയേയും പിതാവ് ഫാറൂഖ് അബ്ദുള്ളയേയും മെഹബൂബ മുഫ്തിക്കൊപ്പം ഓഗസ്റ്റിൽ തടങ്കലിലാക്കിയതായിരുന്നു. ഇരുവരേയും ആഴ്ചകൾക്ക് മുമ്പ് വിട്ടയച്ചു. മെഹബൂബ മുഫ്തിയുടെ തടങ്കൽ നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു. Content Highlights:Mehbooba Muftis Detention Under Public Safety Act Extended By 3 Months
from mathrubhumi.latestnews.rssfeed https://ift.tt/2WteeN6
via
IFTTT