Breaking

Wednesday, May 6, 2020

ലംബോര്‍ഗിനി വാങ്ങാന്‍ കയ്യില്‍ മൂന്ന് ഡോളറുമായി കാറോടിച്ച് അഞ്ചുവയസുകാരന്റെ യാത്ര

അമ്മയോട് പിണങ്ങിയാണ് ഏഡ്രിയൻ വീട്ടിൽ നിന്നിറങ്ങിയത്. ഒരു പുതിയ ലംബോർഗിനി വാങ്ങുകയായിരുന്നു ലക്ഷ്യം. വീട്ടിലെ കാറുമെടുത്ത് അവൻ നേരെ വിട്ടു. യൂട്ടാ പോലീസ് വഴിയിൽ കൈകാട്ടിയപ്പോൾ സൈഡാക്കി നിർത്തിയെങ്കിലും അവന് കൂസലൊന്നുമുണ്ടായില്ല. പക്ഷെ ഞെട്ടിയത് പോലീസാണ്, അവന്റെ പ്രായം കേട്ടപ്പോൾ. വെറും അഞ്ച് വയസാണ് ഏഡ്രിയന്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പുതിയ കാർ വാങ്ങാനുള്ള യാത്രയിലായിരുന്നു ഏഡ്രിയൻ എന്ന് മനസിലായത്. അമ്മയോട് കാർ വാങ്ങുന്ന കാര്യം പറഞ്ഞപ്പോൾ അമ്മ സമ്മതിക്കാത്തതാണ് കാരണം. ഏറ്റവും കുറഞ്ഞ മോഡലിന് പോലും 13 കോടിയിലധികം രൂപ വിലയുള്ള ലംബോർഗിനി വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമ്മ തറപ്പിച്ച് പറഞ്ഞതോടെ എന്നാൽ പിന്നെ താൻ തന്നെ പോയി ഒരു കാർ വാങ്ങി വരാം എന്നവൻ കരുതി. അവന്റെ പോക്കറ്റിലുണ്ടായിരുന്നതോ വെറും മൂന്ന് ഡോളറും. ശാരീരിക വൈകല്യമുള്ള ഒരാൾ വണ്ടിയോടിക്കുന്നു എന്നാണ് കാറിന് കൈകാണിക്കുമ്പോൾ പോലീസിന്റെ ധാരണ. കാർ സൈഡാക്കി നിർത്തിയപ്പോഴാണ് അതൊരു കുട്ടിയാണെന്ന് അവർക്ക് മനസിലായത്. പിന്നീടവർ കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ലംബോർഗിനി വാങ്ങി നൽകാൻ അമ്മ സമ്മതിക്കാത്തതാണ് കാലിഫോർണിയയിലേക്കുള്ള അവന്റെ യാത്രയ്ക്ക് കാരണമായത്. അനിയത്തിയെ നോക്കാനേൽപിച്ചാണ് ഏഡ്രിയന്റെ അച്ഛനുമമ്മയും ജോലിസ്ഥലത്തേക്ക് പോയത്. മൂത്ത സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നു. താൻ ഉറക്കമുണർന്നപ്പോൾ ഏഡ്രിയന്റെ കണ്ടില്ലെന്ന് സഹോദരി പറഞ്ഞു. കാറിന്റെ താക്കോലും കാണാതായതോടെ പരിഭ്രമമായെന്നും കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നുവെന്നും ഏഡ്രിയന്റെ സഹോദരി പറഞ്ഞു. നിലവിൽ കേസൊന്നും ചാർജ് ചെയ്തിട്ടില്ലെന്ന് യുട്ടാ പോലീസ് അറിയിച്ചു. അപകടമൊന്നുമുണ്ടായില്ലെങ്കിലും കുട്ടികൾ കാറോടിക്കുന്നത് നിയമവിരുദ്ധമായതിനാൽ ഏഡ്രിയന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നും അക്കാര്യം കോടതി തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു. One of our Troopers in Weber Co. initiated a traffic stop on what he thought was an impaired driver. Turns out it was this young man, age 5, somehow made his way up onto the freeway in his parents car. Made it from 17th and Lincoln in Ogden down to the 25th St off-ramp SB I-15. pic.twitter.com/3aF1g22jRB — Utah Highway Patrol (@UTHighwayPatrol) May 4, 2020


from mathrubhumi.latestnews.rssfeed https://ift.tt/3b7cUoo
via IFTTT