Breaking

Monday, May 4, 2020

ഈവര്‍ഷം അവസാനത്തോടെ യുഎസിന് കൊറോണ വാക്‌സിന്‍ ലഭിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: കൊറോണ വൈറസ് വാക്സിൻ ഈ വർഷം അവസാനത്തോടെ അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷാവസാനത്തോടെ ഒരു വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് വാഷിങ്ടൺ ഡിസിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസിന്റെ ടിവി ഷോയിൽ ട്രംപ് പറഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിൽ മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഗവേഷകരെ പിന്നിലാക്കിയാലും സന്തോഷമാണെന്ന് ട്രംപ് പറഞ്ഞു. ഇത് മറ്റൊരു രാജ്യമാണെങ്കിൽ ഞാൻ അവരെ അഭിനന്ദിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കത് പ്രശ്നമല്ല, ഫലം ലഭിക്കുന്ന ഒരു വാക്സിനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു അസാധാരണ വേഗത്തിൽ നടക്കുന്ന ഒരു ഗവേഷണ പ്രക്രിയയിൽ മനുഷ്യ ശരീരത്തിൽ വാക്സിൻ പരീക്ഷിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ സന്നദ്ധപ്രവർത്തകരാണ്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം എന്നാണ് ട്രംപ് പ്രതികരിച്ചത്. Content Highlights: US Will Have Coronavirus Vaccine By End Of Year, says Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2KYqIak
via IFTTT