Breaking

Monday, May 4, 2020

കോവിഡ് ബാധിതര്‍ 35 ലക്ഷം: ഇറ്റലിയിലും സ്‌പെയിനിലും ഫ്രാന്‍സിലും മരണം കുറഞ്ഞു, ആശങ്കയായി റഷ്യ

വാഷിങ്ടൺ: ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. ലോകജനസംഖ്യയിൽ പത്ത് ലക്ഷം പേരിൽ 450 പേർക്ക് എന്ന തോതിലാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.47 ലക്ഷം പേർ രോഗം ബാധിച്ച് മരണപ്പെട്ടു. 11.24 ലക്ഷം പേർ രോഗമുക്തി നേടി. യുഎസ്സിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഎസ്സിൽ ഞായറാഴ്ച മാത്രം 30696 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു. 68,276 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.15 ലക്ഷം പേർ രോഗമുക്തി നേടി. സ്പെയിൻ(2.17ലക്ഷം), ഇറ്റലി(2.10ലക്ഷം) എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് രാജ്യങ്ങൾ. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ആദ്യ പതിനാറിൽ ഇന്ത്യയും സ്ഥാനം പിടിക്കുന്നു. കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ഇറ്റലിയിലും സ്പെയിനിലുംമരണനിരക്ക് കുറഞ്ഞുവരുന്നത് ലോകത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. കൊറോണ പടർന്ന ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇറ്റലിയിലും(174), സ്പെയിനിലും(164) ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. അതേസമയം റഷ്യയിൽ കൊവിഡ് ആശങ്കാജനകമായി പടരുകയാണ്. ഇന്നലെ മാത്രം 10,633 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് രോഗവ്യാപനം ആരംഭിച്ചതിനുശേഷം ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂടിയ കേസുകളാണ് ഇത്. അതേസമയം മരണനിരക്കിലെ കുറവും രോഗമുക്തി നേടുന്നവരുടെ കൂടിയ എണ്ണവും റഷ്യയിൽ ആശ്വാസം പകരുന്നു. ചൈനയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ ആഭ്യന്തര യാത്ര നിയന്ത്രണങ്ങളിൾ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. ഫാക്ടറികൾ, ഓഫിസുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകി. ഇന്ത്യയിലും ഇളവുകളോടെയുള്ള മൂന്നാംഘട്ട ലോക്ക് ഡൗൺ തിങ്കളാഴ്ച ആരംഭിച്ചു. രാജ്യത്ത് ഇതുവരെ 40,263 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 10,887 പേർ രോഗമുക്തി നേടി, 1306 പേർ മരണപ്പെട്ടു. Content Highlights:Coronavirus COVID-19 worldwide update


from mathrubhumi.latestnews.rssfeed https://ift.tt/2KWQn34
via IFTTT