കൊറോണാ വ്യാപനവും ലോക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ 'ആടുജീവിതം' ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അംഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക്സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. നേരത്തെ ജോർദാനിലെ വിമാനത്താവളത്തിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യൻ എംബസി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത്. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂൾ പൂർത്തിയാക്കുകയായിരുന്നു. Content Highlights :Prithviraj Blessy and asujeevitham team reached kochi 14 days quarantine covid 19
from mathrubhumi.latestnews.rssfeed https://ift.tt/2WTjnj6
via
IFTTT