ന്യൂഡൽഹി: അധനികൃതമായി റെയിൽവെ ഇ-ടിക്കറ്റുകൾ വിൽപന നടത്തിയ എട്ട് ഐ.ആർ.സി.ടിസി ഏജന്റുമാരടക്കം 14 പേർ അറസ്റ്റിലായി. മെയ് 12-ന് പ്രഖ്യാപിച്ച രാജധാനി പ്രത്യേക ട്രെയിനുകൾക്കുള്ള ഇ-ടിക്കറ്റുകളാണ് ഇവർ അനധികൃതമായ വിൽപന നടത്തിയത്. റെയിൽവേ പോലീസാണ് 14 പേരെ പിടികൂടിയത്. രാജ്യവ്യാപകമായി ആർപിഎഫ് ഇത്തരത്തിൽ അന്വേഷണം നടത്തിവരുന്നുണ്ട്. ഒന്നിലധികം ഐഡികൾ ഉപയോഗിച്ച് ഏജന്റുമാർ ടിക്കറ്റുകൾ വാങ്ങികൂട്ടുന്നത് സംബന്ധിച്ചും ബെർത്തുകളെ സംബന്ധിച്ചും വ്യാപകമായി പരാതി ഉയർന്നിരുന്നു. ആർ.പി.എഫ് പിടൂകടിയ 14 പേരിൽ നിന്നായി 6,36,727 രൂപയുടെ ഇ-ടിക്കറ്റുകൾ കണ്ടെടുത്തു. ടിക്കറ്റുകൾ നേരത്തെ സ്വന്തമാക്കി ആവശ്യക്കാർ അധിക വിലക്ക് വിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. Content Highlights:Railway Police Arrests 14 Agents & Touts; Seizes Rs 6.3 Lakh black Covid Special Tickets
from mathrubhumi.latestnews.rssfeed https://ift.tt/3e6tyGG
via
IFTTT