Breaking

Monday, May 18, 2020

പാസ്സുണ്ടായിട്ടും നാടുപറ്റാനായില്ല; ബെംഗളൂരുവിൽനിന്ന് നടക്കാനൊരുങ്ങി സംവിധായകൻ

ബെംഗളൂരുവിൽനിന്ന് നാട്ടിൽ പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകനും എഴുത്തുകാരനുമായ ശരത്ചന്ദ്രൻ വയനാട്. കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യമാണ് ബെംഗളൂരുവിലെത്തിയത്. തുടർന്ന് ലോക്ഡൗൺകാരണം നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരു സദാശിവനഗറിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ കേരളത്തിന്റെയും കർണാടകത്തിന്റെയും പാസ് കിട്ടിയിട്ടും യാത്രയ്ക്കുള്ള സൗകര്യം ആരും ചെയ്തുതന്നില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ശരത്ചന്ദ്രൻ വ്യക്തമാക്കുകയായിരുന്നു. പല പ്രമുഖരുമായും ബന്ധപ്പെട്ടിട്ടും യാത്രാസൗകര്യം ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന് മുത്തങ്ങയിലേക്കു നടന്നുപോകാനാണ് തീരുമാനമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു. പ്രായമായ അമ്മയെ കാണാനും ആശുപത്രിയിൽ പോകാനുമാണ് നാട്ടിലേക്കു പോകുന്നതെന്നും നടന്നുപോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശരത് ചന്ദ്രൻ വയനാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കേരള- കർണ്ണാടക പാസ് കിട്ടീട്ടും സ്വന്തം നാട്ടിലെത്താൻ ബുദ്ധിമുട്ട്. ഞാനൊരു പെണ്ണായിരുന്നെങ്കിൽ പലരും സഹായിക്കാൻ വന്നേനേ.... നാളെ പുലർകാലം യാത്ര തുടരും ​​ബാം​ഗ്ലൂർ to മുത്തങ്ങ .... അമ്മയെ കാണാൻ... ഡോക്ടറെ കാണാൻ. സ്വന്തം മണ്ണിനെ ചുംബിക്കാൻ..... ഭാഗ്യമുണ്ടെങ്കിൽ കാണാം നന്ദി നമസ്ക്കാരം.... Content Highlights:Sarathchandran Wayanad director


from mathrubhumi.latestnews.rssfeed https://ift.tt/2ZcHQRZ
via IFTTT