Breaking

Wednesday, May 6, 2020

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് കുത്തബ് മിനാര്‍ വളപ്പിന്റെ മതില്‍ തകര്‍ന്നു, കാര്‍ കത്തി

ന്യൂഡൽഹി: മദ്യലഹരിയിൽ കാർ ഓടിച്ച് കുത്തബ് മിനാറിന്റെ മതിലിൽ ഇടിച്ച് അപകടം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുൺ ചൗഹാൻ എന്നയാൾക്കെതിരെയാണ് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡൽഹി മെഹറൗലി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെയാണ് അരുൺ ചൗഹാന്റെ കാർ കുത്തബ് മിനാർ കോംപൗണ്ട് മതിലിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ കത്തിനശിച്ചു, മതിൽ തകർന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ സുരക്ഷാജീവനക്കാരാണ് കാർ കത്തിയമരും മുൻപെ ഡ്രൈവറെ രക്ഷിച്ചത്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നുവെന്നും വാഹനം അമിതവേഗതയിലാണ് എത്തിയതെന്നും കണ്ടെത്തി. പൊതുമുതൽ നശിപ്പിച്ച അരുൺ ചൗഹാനിൽ നിന്നും നഷ്ടപരിഹാരത്തുകയും പിഴയും ഈടാക്കണമെന്ന് കുത്തബ് മിനാർ അധികൃതർ മഹൗറലി പോലീസിനോട് പരാതിയിൽ ആവശ്യപ്പെട്ടു. A car smashed into the wall of @UNESCO #worldheritage site-- Qutb Minar complex, caught fire. However, the occupant was safely evacuated from the vehicle. The incident took place in the wee hours of Monday. @ASIGoI @NewIndianXpress pic.twitter.com/Tzs1wynoKc — Muhammed Parvez Sultan Ebrahimپرویز سلطان ابراہیم (@theparvezsultan) May 5, 2020 Content Highlights:Drunk man smashes car into Qutub Minar Complexs wall, FIR lodged


from mathrubhumi.latestnews.rssfeed https://ift.tt/3b2WH3C
via IFTTT