ബോളിവുഡ് നടൻ കിരൺ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. എന്നാൽ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടൻ പ്രകടിപ്പിച്ചിരുന്നില്ല. ചില ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിലെത്തിയ നടൻ കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടൻ ന്യൂസ് 18നോട് പറഞ്ഞു. ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടിൽ ക്വാറന്റീനിൽകഴിയാനാണ് നിർദേശം. വീട്ടിലെ മൂന്നാംനിലയിലാണ് കിരൺ ഇപ്പോൾ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയിൽ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച്ച നടന്നേക്കും. മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കൻ തുടങ്ങിയവയാണ് കിരൺ അഭിനയിച്ച ചിത്രങ്ങൽ. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഗായിക കനിക കപൂർ, നിർമ്മാതാവ് കരീം മൊറാനി, നടൻ പുരബ് കോഹ്ലി എന്നിവർക്കാണ് ബോളിവുഡിൽ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. കരീം മൊറാനിയുടെ രണ്ടു പെൺമക്കൾക്കും കൊറോണ ബാധിച്ചിരുന്നു. Content Highlights :bollywood actor kiran kumar tested covid 19 positive in home quarantine
from mathrubhumi.latestnews.rssfeed https://ift.tt/2TAThiy
via
IFTTT