Breaking

Sunday, May 24, 2020

ആലപ്പുഴയിലെത്തിയവര്‍ക്ക് ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് പരാതി

ആലപ്പുഴ: സംസ്ഥാനത്തെ അറിയിക്കാതെ ശനിയാഴ്ച മഹാരാഷ്ട്രയിൽ നിന്നെത്തിയ ട്രെയിനിലെ യാത്രക്കാർക്ക് താമസസൗകര്യം ഏർപ്പാടാക്കുന്നതിൻ വീഴ്ചപറ്റിയെന്ന് പരാതി. മണിക്കൂറുകൾക്ക് ശേഷം ഇവരെ ചെങ്ങന്നൂരിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇവർക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും സംസ്ഥാനത്ത് മടങ്ങിയെത്തിയവർ പരാതിപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർ ട്രെയിൻ മാർഗം എറണാകുളത്ത് എത്തിയത്. ഇവരെ പിന്നീട് ബസ് മാർഗം ആലപ്പുഴയിലെത്തിച്ചു. ചെങ്ങന്നൂരിലെ നിരീക്ഷണ കേന്ദ്രത്തിലാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാൽ മുൻകൂട്ടി അറിയിക്കാതെ വന്നിനെ തുടർന്നുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് ദീർഘനേരം യാത്രക്കാർക്ക് ബസുകളിൽ കാത്തിരിക്കേണ്ടതായി വന്നു. എന്നാൽ മഹാരാഷ്ട്രയിൽ നിന്ന് ആളുകൾ എത്തുന്നുണ്ട് എന്ന വിവരം ഏറെ വൈകിയാണ് ലഭിച്ചതെന്ന് ജില്ലാഭരണകൂടം പറയുന്നു. അതുകൊാണ്് പ്രാദേശിക തലത്തിൽ ക്രമീകരണം ഒരുക്കുന്നതിന് കാലതാമസം നേരിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞദിവസം എത്തിയവരിൽ ആരും തന്നെ കോവിഡ് ജാഗ്രത രജിസ്റ്ററിൽ പേരുള്ളവരല്ല. 95 യാത്രക്കാരാണ് മാഹാരാഷ്ട്രയിൽ നിന്ന് എത്തിയിരിക്കുന്നത്. ആരും കോവിഡ് ജാഗ്രതാ സെല്ലിൽ പേര് രജിസ്റ്റർ ചെയ്തവരല്ല. ഇവരെ നിലവിൽ ചെങ്ങന്നൂരിലെ ഹോട്ടലുകളിൽ ഉൾപ്പടെ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് ജാഗ്രതാ സെല്ലിൽ രജിസ്റ്റർ ചെയ്ത ആളുകൾ ഇനി വരാനുണ്ട്. അവർക്കായി തയ്യാറാക്കിയ താമസസൗകര്യങ്ങളാണ് അപ്രതീക്ഷിതമായി എത്തിയവർക്ക് നൽകിയിരിക്കുന്നതെന്നും അതിനാൽ ദീർഘകാലം ഇവരെ താമസിപ്പിക്കുന്നതിന് അസൗകര്യമുണ്ടെന്നും നഗരസഭ അറിയിച്ചിട്ടുണ്ട്. Content Highlights:quarantine facilities were not provided to those who reached Alappuzha from Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/2ZydERd
via IFTTT