കോവിഡ് ലോക്ഡൗണിൽപ്പെട്ട് ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജ് വെള്ളിയാഴ്ചയാണ് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തിൽനിന്ന് തന്റെ പ്രിയപ്പെട്ട ബി.എം.ഡബ്ല്യു. കാറിൽ പൃഥ്വി ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. അതേദിവസം അമ്മ മല്ലിക മറ്റൊരു ദുരിതമുഖത്തുനിന്ന് രക്ഷപ്പെട്ടു. കനത്തമഴയിൽ തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ മല്ലികയുടെ വീടും മുങ്ങി. അഗ്നിരക്ഷാസേനയുടെ ഫൈബർ ബോട്ടിൽ സുരക്ഷിത സ്ഥാനത്തേക്ക് അവർക്ക് മാറേണ്ടിവന്നു. 2018-ലെ പ്രളയത്തിലും മല്ലിക താമസിച്ചിരുന്ന വീട്ടിൽ വെള്ളം കയറിയിരുന്നു. അന്ന് നാട്ടുകാരാണ് അവരെ സുരക്ഷിതകേന്ദ്രത്തിലേക്കുമാറ്റിയത്. Content Highlights:Mallika Sukumaran, Prithviraj, Aadujeevitham
from mathrubhumi.latestnews.rssfeed https://ift.tt/2ywelja
via
IFTTT