ലഖ്നൗ: ഉത്തർപ്രദേശിലെ ക്വാറന്റീൻ കേന്ദ്രങ്ങൾ വളരെ മോശം നിലയിലാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ക്വാറന്റീൻ കേന്ദ്രങ്ങൾ വളരെ മോശം അവസ്ഥയിലാണെന്നും സർക്കാരിന്റെ നിസ്സംഗ മനോഭാവംമൂലം ഇവ പീഡനകേന്ദ്രങ്ങളായി മാറിയെന്നും അഖിലേഷ് പറഞ്ഞു.കൊറോണ മഹമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സർക്കാർ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്വാറന്റീൻ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ യഥാർത്ഥത്തിൽ അവ ഇപ്പോൾ പീഡന കേന്ദ്രങ്ങളാണ്. ആളുകൾക്ക് താമസിക്കാൻ പറ്റാത്തയിടങ്ങളിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഉദ്യോഗസ്ഥർ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സർക്കാർ ഉയർത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു,അഖിലേഷ് യാദവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ പാമ്പുകടിയേറ്റു ഒരു കൗമാരക്കാരൻ മരിച്ചെന്നും അഖിലേഷ് പറഞ്ഞു. കോവിഡിനെ നേരിടാൻ സർക്കാർ ചെലവഴിച്ച പണം വെളിപ്പെടുത്തണം. പണം എവിടെ ചെലവഴിച്ചെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Quarantine Centres In UP Have Become "Torture Camps": Akhilesh Yadav
from mathrubhumi.latestnews.rssfeed https://ift.tt/2Xld86G
via
IFTTT