വാഷിങ്ടൺ: കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ഒരു ലബോറട്ടറിയാണ് എന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇത് ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് അദ്ദേഹം എബിസിയുടെ പരിപാടിയിൽ പറഞ്ഞു. വിഷയം ചൈന കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച പോംപിയോ പക്ഷേ വൈറസ് മനപ്പൂർവം പുറത്തുവിട്ടതാണോ എന്ന കാര്യത്തെക്കുറിച്ച് പറയാൻ വിസമ്മതിച്ചു. നേരത്തെ കോവിഡിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയിരുന്നു. ഇതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അത് ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സുപ്രധാന വിവരങ്ങൾ മറച്ചുവെച്ച ചൈനയ്ക്കാണ് വൈറസ് വ്യാപനത്തിൽ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ അറിയാൻ യുഎസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വർത്തകൾ. വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അടുത്തുള്ള ഒരു വൈറസ് ഗവേഷണ ലബോറട്ടറിയിൽ നിന്നായിരിക്കാം ഇത് പകർന്നതെന്നാണ് യു.എസ്. കരുതുന്നത്. കൊറോണ വൈറസ് മനുഷ്യനിർമിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ പറഞ്ഞിരുന്നു. കൊറോണ ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയിൽ നിന്നാണോ എന്ന് നിർണ്ണയിക്കാൻ നിലവിൽ ഉയർന്നുവരുന്ന വിവരങ്ങൾ പരിശോധിക്കുമെന്നുമാണ് അവർ പറഞ്ഞത്. Content Highlights: coronavirus: "Enormous Evidence" Virus Came From Wuhan Lab: US Secretary Of State
from mathrubhumi.latestnews.rssfeed https://ift.tt/2zYpaeh
via
IFTTT